കോട്ടയം കളക്‌ട്രേറ്റില്‍ കഞ്ചാവ് ചെടി... ആരെങ്കിലും നട്ടു വളര്‍ത്തിയതാണോ? അതോ തനിയെ വളര്‍ന്നതാണോ? ആർക്കുമറിയില്ല... നാട് മുഴുവൻ കഞ്ചാവ് വേട്ട നടക്കുമ്പോൾ അധികാരികളുടെ മൂക്കിൻ തുമ്പത്ത് തഴച്ചുവളര്‍ന്ന് കഞ്ചാവ് ചെടി

കോട്ടയം കളക്‌ട്രേറ്റില്‍ കഞ്ചാവ് ചെടി. ആരെങ്കിലും നട്ടു വളര്‍ത്തിയതാണോ? അതോ തനിയെ വളര്‍ന്നതാണോ? ആർക്കുമറിയില്ല. നാട് മുഴുവൻ കഞ്ചാവ് വേട്ട നടക്കുമ്പോൾ അധികാരികളുടെ മൂക്കിൻ തുമ്പത്ത് തഴച്ചുവളര്‍ന്ന് കഞ്ചാവ് ചെടി. കോട്ടയം ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിനു സമീപത്തെ പൊന്തക്കാട്ടിലാണ് കഞ്ചാവു ചെടി വളരുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു ചെടി കണ്ടെത്തിയത്. കഞ്ചാവു ചെടി നട്ടുവളര്‍ത്തുന്നതു 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്സൈസ് സംഘത്തിന്റെ കണ്ണിലും ഇതു പെട്ടിട്ടില്ല. മൂന്നു ദിവസം മുന്‍പു കളക്ടറേറ്റ് പരിസരം ജീവനക്കാര്‍ ശുചിയാക്കിയിരുന്നു. അവരും ഇതു ശ്രദ്ധിച്ചില്ല.
https://www.facebook.com/Malayalivartha























