തൃശൂരില്‍ മദ്യപിച്ചു വാഹനമോടിച്ച ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മദ്യപിച്ചു വാഹനമോടിച്ചതിന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉന്നത ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടിച്ച് പൊലീസിലേപ്പിച്ചു. ഒറ്റപ്പാലം ആര്‍ടി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടന്റ് സന്തോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ചെറുതുരുത്തിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് അറിയിച്ചു.
ഒുറ്റപ്പാലത്തുനിന്നു തൃശൂരിലേക്കു വരികയായിരുന്നു സന്തോഷ്. ചെറുതുരുത്തിയില്‍വച്ച്, അമിതവേഗതയില്‍ സന്തോഷ് ഓടിച്ച കാര്‍ കടലാസ് വില്‍ക്കുന്ന ഉന്തുവണ്ടിയില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി. ഇതോടെ നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. ഇവരുടെ വാഹനത്തിലും സന്തോഷിന്റെ കാര്‍ ഉരസി. ഇതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























