ദൂരൂഹ സാഹചര്യത്തില്‍ കോട്ടയത്തു നിന്നും കാണാതായ ജെസ്‌നയുടെ അവസാന സന്ദേശത്തില്‍ തപ്പിതടഞ്ഞ് പോലീസ്

ദൂരൂഹ സാഹചര്യത്തില്‍ കോട്ടയത്തു നിന്നും കാണാതായ ജെസ്‌നയുടെ അവസാന സന്ദേശത്തില്‍ തപ്പിതടഞ്ഞ് പോലീസ്. 'ഐ ആം ഗോയിങ് ടു ഡൈ' (ഞാന്‍ മരിക്കാന്‍ പോകുന്നു), കാണാതാകുന്നതിനു മുമ്പ് ജെസ്‌ന മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്. ഇതു സൈബര്‍ പോലീസിനു കൈമാറി.ഒന്നുകില്‍ എല്ലാവരെയും കബളിപ്പിക്കാന്‍ ഈ സന്ദേശമയച്ചശേഷം ജെസ്‌ന ഒളിവില്‍ പോയതാകണം, അല്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശേഷം അയച്ചതായിരിക്കണം ഈ രണ്ടു സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല.
ജെസ്‌നയുടെ ഫോണില്‍നിന്നു മറ്റാരെങ്കിലും ഈ സന്ദേശം അയച്ചതാകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നു. നീലനിറത്തിലുള്ള കാറില്‍ ജെസ്‌നയെ കണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പോലീസിനു ലഭിച്ചത്.
ഈ തുമ്പല്ലാതെ, അന്വേഷണസംഘത്തിന്റെ പക്കലുള്ളതു ജെസ്‌നയുടെ മൂന്നു ഫോട്ടോകള്‍ മാത്രം. ജെസ്‌നയുടെ മൂന്നു സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള അന്വേഷണം. ഇതുവരെ 500 പേരെ ചോദ്യംചെയ്തു. ഇനി വീട്ടുകാരെയാണു ചോദ്യം ചെയ്യാനുള്ളത്.
അതേസമയം ജെസ്‌നയ്ക്കായി ഇന്നലെ വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തിയത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചില്‍ നടത്തിയത്. പോലീസിനൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ വിദ്യാര്‍ഥികളും സംഘത്തിലുണ്ടായിരുന്നു.
കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് സ്‌ക്വാഡ് അന്വേഷണത്തിനു പോകും.
https://www.facebook.com/Malayalivartha























