കൊള്ളക്കും കൊലക്കും മാനഭംഗത്തിനും തട്ടിക്കൊണ്ട് പോക്കിനും കൊച്ചു കുട്ടികളെ പോലും പീഠിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്ന സാമൂഹ്യ വിരുദ്ധരായ പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി പോലീസ് സേനയെ ശുദ്ധീകരിക്കണം... പോലീസിനെതിരെ ആഞ്ഞടിച്ച് പന്ന്യന്‍ രവീന്ദ്രന്‍

സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പോലീസിനെതിരെ ആഞ്ഞടിച്ച് ഫേസ്ബുക് പോസ്റ്റ്. തിയേറ്റര്‍ പീഡനം പുറത്തറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തെളിവുകള്‍ നല്‍കിയ തിയേറ്റര്‍ ഉടമയ്‌ക്കെതിരെ പോലീസ് കള്ളക്കേസെടുത്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പന്ന്യന്‍ രവീന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ;
പോലീസിലെ ചിലര്‍ക്ക് സ്ഥലജല വിഭ്രാന്തിയാണോ,. മലപ്പുറം ജില്ലയിലെ. 10 വയസ് കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം പീഠനക്കാരന്‍ നല്‍കിയ പാരിതോഷികത്തിന്റെ.
ബലത്തില്‍ തേയ്ച്ച് മായ്ച്ച് കളയാന്‍ ശ്രമിച്ച പോലീസ് കുറ്റവാളികളെ കുടുക്കുവാന്‍ തെളിവുകള്‍ നല്‍കി മാതൃക കാട്ടിയ തിയറ്റര്‍ ഉടമക്കെതിരായി കള്ളേക്കേസ്സെടുത്തുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. പോലീസില്‍ ജോലി കിട്ടിയാല്‍ എന്തും ചെയ്യാനും അധികാരം ഉണ്ട് എന്ന ധാരണയാണോ? ഇത് വെള്ളരിക്കാപട്ടണമാണോ ? കേരള ഗവര്‍മ്മെണ്ടിന്റെ മേല്‍ കരി വാരിതേക്കുവാനുള്ള ശ്രമമാണോ, എന്തായാലും ഇത്തരം പോലീസുകാര്‍ നാടിന് അപമാനമാണ് ഇവരോട് ഒരു ദാക്ഷിണ്യവും പാടില്ല , മുറപോലെ ചെയ്യുന്ന സസ്‌പെന്ഷന് കൊണ്ട് ഒരു കാരൃവും ഇല്ല അവര്‍ക്ക് നേരത്തെ അറിയാം കൂടിയാല്‍ ഒരു സസ്‌പെന്ഷന്, അതില്‍ കൂടൂതല്‍ വരില്ലെന്ന്.
അതു കൊണ്ട്, കൊള്ളക്കും കൊലക്കും മാനഭംഗത്തിനും തട്ടിക്കൊണ്ടു പോക്കിനും കൊച്ചു കുടികളെ പോലും പീഠിപ്പിക്കാന്‍ കൂട്ടും നില്‍ക്കുന്ന സാമൂഹ്യ വിരൂദ്ധരായ പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കി പോലീസ് സേനയെ ശുദ്ധീകരിക്കണം ഇതിന് വേണ്ടി കെ ,എസ് ,ആറിലും പോലീസ് റുളിലും ഭേദഗതി വരുത്തണം മാത്രമല്ല ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് അനുസരിച്ച് കേസെടുത്തു തൂറുങ്കിലടക്കണം, കുററവാളിക്കൂട്ടങ്ങളായ ,ഇത്തരം പോലീസുകാരെ നിലക്ക് നിര്‍ത്താന്‍ കടുത്ത നടപടികള്‍ തന്നെ വേണം.
https://www.facebook.com/Malayalivartha























