ജോലിക്ക് പോയപ്പോൾ മുതൽ തുടങ്ങിയ സൗഹൃദം... കൂട്ടുകാരനെ അമിതമായി വിശ്വസിച്ച് വീട്ടിൽ നൽകിയ പൂർണ സ്വാതന്ത്ര്യം; ഭർത്താവ് അറിയാതെ ഭാര്യക്ക് കുഞ്ഞു പിറന്നപ്പോൾ കൂട്ടുകാരൻ മുങ്ങി... ഭാര്യയുമായുള്ള കൂട്ടുകാരന്റെ അവിഹിതം കയ്യോടെ പിടികൂടിയപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി... പിന്നെ സംഭവിച്ചതൊക്കെ കത്തിക്കുത്തും കൂടെ താമസിപ്പിക്കലും

എറണാകുളം കലൂര്‍ സ്വദേശി കുറ്റിക്കാട്ട് ശങ്കരന്റെ മകന്‍ ഗണേഷിനാണു കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗണേഷിന്റെ ഭാര്യയുടെ കൂടെ താമസിക്കുന്ന തളി കൊറ്റുപുറം കോളനിയിലെ അന്‍സാറാണു ബന്ധുക്കളുടെ മുന്നില്‍വച്ചു ഗണേഷിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ ഗണേഷിന്റെ ഭാര്യ നാളുകളായി അന്‍സാറിന്റെ കൂടെയാണു താമസം. കുഞ്ഞിന്റെ പിതൃത്വത്തിന്റെ പേരിലും ഗണേഷും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെങ്കിലും ഭാര്യയെയും കുട്ടികളെയും സംരക്ഷിച്ചുകൊള്ളാമെന്നു ഗണേഷ് പറഞ്ഞിരുന്നു.
ഗണേഷിന്റെ കൂടെ ജോലിയ്ക്കു പോയിത്തുടങ്ങിയാണ് അന്‍സാര്‍ ഗണേഷുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഗണേഷിന്റെ വീട്ടില്‍ ഇയാള്‍ നിത്യ സന്ദര്‍ശകനായി. ഇതിനിടയ്ക്ക് ഗണേഷിന്റെ ഭാര്യയുമായി അടുത്തു. അന്‍സാറിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗണേശ് ഇയാളുമായി തെറ്റി.
ഇതേക്കുറിച്ചു സംസാരിക്കാനാണ് അന്‍സാറിന്റെ പിതാവിന്റെ ആവശ്യപ്രകാരം ഇന്നലെ രാവിലെ ഗണേഷും ബന്ധുക്കളും അന്‍സാറിന്റെ വീട്ടിലെത്തിയത്. എന്നാല്‍ അവിചാരിതമായി അന്‍സാര്‍ ഗണേഷിനെ കുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























