ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കക്കട്ടില്‍ മണിയൂര്‍ നാണുമാസ്റ്ററാണ്(60) മരിച്ചത്. ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതാണ് നാണു മാസ്റ്റര്‍ കാറിന് തീപിടിക്കാനിടയായ സാഹചര്യം ഇതുവരെ വ്യക്തമല്ല.
കാറിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കാരണം ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























