ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേനയേ ഉപയോഗിക്കാവൂവെന്ന് കര്‍ശന നിര്‍ദ്ദേശം

ഇനി മുതല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഉപയോഗിക്കാവൂ. ഡിസ്‌പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്‌ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്‌സ്, സഞ്ചികള്‍ തുടങ്ങിയവയൊക്കെ പടിക്ക് പുറത്താകും. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' സന്ദേശവുമായി ഹരിതകേരളം മിഷനാണ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
'ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കൂ... മാലിന്യം കുറയ്ക്കൂ...' തലക്കെട്ടില്‍ പ്രത്യേക നിര്‍ദേശങ്ങളും നല്‍കി. പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലുമുള്ള എല്ലാത്തരം ഡിസ്‌പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണമായും ഒഴിവാക്കും. മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ച് ജൈവമാലിന്യം വളമാക്കി മാറ്റും.
അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. കമ്പോസ്റ്റിങ് തുടങ്ങണം. കലക്ടറേറ്റ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരെ എല്ലാ ഓഫിസിലും ഈ പെരുമാറ്റച്ചട്ടം നടപ്പാക്കും. സ്ഥാപന മേധാവികള്‍ക്കാണ് ചുമതല. സ്ഥാപനങ്ങളിലെ നോഡല്‍ ഓഫിസര്‍മാര്‍, ഹൗസ് കീപ്പിങ്, എസ്‌റ്റേറ്റ് ഓഫിസര്‍മാ!ര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജീവനക്കാര്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായും ഒഴിവാക്കണം. പൊതുചടങ്ങുകള്‍ പ്രത്യേക സംവിധാനം ഒരുക്കണം. ഓഫിസിനെ ഹരിത ഓഫിസായി നിലനിര്‍ത്താന്‍ പരിശ്രമിക്കും എന്ന് പ്രഖ്യാപിക്കുന്ന പ്രതിജ്ഞയും ഹരിതകേരളം മിഷന്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























