കേരളാ കോൺഗ്രസിന്റെ തിരിച്ചുവരവ് പൂർണമാകുന്നു ; ഊഹാപോഹങ്ങള്‍ക്കു പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് ; ജോസ് കെ മാണിയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച്ച നടത്തും

ഊഹാപോഹങ്ങള്‍ക്കു പിന്നാലെ കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യത്തിലേക്ക് കേരളാകോണ്‍ഗ്രസിനെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കേരളാകോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ ജോസ്. കെ. മാണി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്കുമായി കേരളത്തിലെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയും നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടതോടെയാണ് രാഹുലും ജോസ് കെമാണിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച ആവശ്യം കേരളാ കോണ്‍ഗ്രസ് ഒരു സുപ്രധാന വിഷയമായി ചര്‍ച്ചയില്‍ ഉയര്‍ന്നു വരാന്‍ സാധ്യതയില്ല. രാജ്യ സഭ സ്ഥാനാർത്ഥിത്വം പ്രശ്നമായേക്കില്ല.
മുസ്‌ളീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണ് ഇടഞ്ഞു നില്‍ക്കുകയായിരുന്ന കേരളാകോണ്‍ഗ്രസിനെ വീണ്ടും യുഡിഎഫ് പാളയത്തില്‍ എത്തിച്ചത്. രാഹുല്‍ ജോസ്‌കെ മാണിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതോടെ മുന്നണി പ്രവേശനം ഉറപ്പായി. കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കാളികളാകും.
https://www.facebook.com/Malayalivartha























