സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ; ജാതി മരത്തിന്റെ തടിയുൾപ്പെട്ട ഭാഗങ്ങൾ ചെത്തി മാറ്റിയ നിലയിൽ ; കർഷകർ പോലീസിൽ പരാതി നൽകി

കൃഷിയിടത്തിലെ ഞാതി ചെടികളുടെ തൊലി സാമൂഹ്യ വിരുദ്ധർ ചെത്തി മാറ്റിയതായി കർഷകരുടെ ആരോപണം. അയൽവാസികളായ മൂന്നു പേരുടെ കൃഷിയിടത്തിൽ നിന്നായി 23 ജാതി ചെടികളിലെയാണ് തൊലി ചെത്തി മാറ്റിയതായി കർഷകർ ചൂണ്ടിക്കാട്ടിയത്. സംഭവത്തിൽ മുരിക്കാശ്ശേരി പോലീസിൽ കർഷകർ പരാതി നൽകി.
വാത്തിക്കുടി പഞ്ചായത്തിലെ രാജമുടിക്ക് സമീപം പതിനേഴ് കമ്പനിയിലാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമുണ്ടായത് ' ഏഴും എട്ടും വർഷം വളർച്ചയെത്തിയ കായ്ഫലമുള്ള ജാതി ചെടികളിൽ കത്തിക്ക് തൊലി ചെത്തി മാറ്റിയതു പോലെ കാണപ്പെട്ടു പതിനേഴ്കമ്പനി ചെരുവിൽ സജീവൻ, മണലേൽ ശ്യാമള, ചെരുവിൽ ഷാജി എന്നിവരുടെ കൃഷിയിടത്തിലാണ് ജാതി ചെടികൾ നശിപ്പിക്കവാനുള്ള ശ്രമം കണ്ടെത്തിയത്. മുറി പാടുകളെല്ലാം ഒരേ ആകൃതിയിലും വലിപ്പത്തിലുമാണന്നതും കർഷകരിൽ സംശയത്തിനിടയാക്കി. കുറച്ചു. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ജാതി ചെടിയിൽ അടയാളങ്ങൾ കണ്ടെങ്കിലും കീടബാധയാണന്ന് കരുതി അവഗണിക്കുകയായിരുന്നു എന്ന് കർഷകരായ സജീവൻ , ഷാജി എന്നിവർ പറഞ്ഞു.(ബൈറ്റ് ) എന്നാൽ അടുത്തിടെ പുതിയ അടയാളങ്ങൾ കാണപ്പെടുകയും ജാതി മരത്തിന്റെ തടിയുൾപ്പെട്ട ഭാഗങ്ങൾ ചെത്തി മാറ്റിയതായി കാണുകയും ചെയ്തപ്പോഴാണ് സംശയം ബലപ്പെട്ടതെന്നും ഇവർ പറഞ്ഞു ' സംഭവത്തേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുരിക്കാശ്ശേരി പോലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഈ കർഷകർ.
https://www.facebook.com/Malayalivartha























