ഉറ്റവരെ കൊന്നൊടുക്കിയ സൗമ്യ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും പ്രിയപ്പെട്ടവൾ... വളരെ ശാന്തമായ സ്വഭാവം... ജയിലില്‍ ഉഗ്രൻ പണിയാ... ദിവസ ശമ്പളം 63 രൂപ

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി സൗമ്യയ്ക്ക് ജയിലില്‍ കുടനിര്‍മ്മാണം. ദിവസവും 63 രൂപയാണു സൗമ്യയുടെ വരുമാനം. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സൗമ്യ കുടനിര്‍മ്മാണം പഠിച്ചു എന്നു പറയുന്നു. എല്ലാവരോടും ശാന്തമായാണു പെരുമാറുന്നത്.
ഇതിനോടകം തന്നെ ജീവനക്കാരുടെയും സഹതടവുകാരുടെയും പ്രിയപ്പെട്ടവളായി മാറിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്. ഒരു അഭിഭാഷകനൊഴികെ ഇതുവരെ മറ്റാരും സൗമ്യയെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിട്ടില്ല. താനല്ല അതു ചെയ്തത് സത്യാവസ്ഥ പുറത്തു വരും എന്നു ജയില്‍ ജീവനക്കാരോടും സഹതടവുകരോടും സൗമ്യ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.
താവ് കുഞ്ഞിക്കണ്ണൻ (80), മാതാവ് കമല (65), മൂത്തമകൾ ഐശ്വര്യ (ഒമ്പത്) എന്നിവരെ എലിവിഷം നല്കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
കഴിഞ്ഞ നാലുമാസത്തിനിടയിലാണ് മൂന്നുപേരും മരിച്ചത്. മരണത്തിൽ ദുരൂഹത തോന്നി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷിച്ച് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കുഞ്ഞിക്കണ്ണനും കമലയും ഐശ്വര്യയും മരിച്ചത് താൻ എലിവിഷം ഭക്ഷണത്തിൽ കലർത്തി നല്കിയതിന് ശേഷമാണെന്ന് സൗമ്യ പറഞ്ഞിട്ടുണ്ടെങ്കിലും ഇളയമകൾ കീർത്തനയുടെ മരണം കൊലപാതകമാണെന്ന് അവർ പറഞ്ഞിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ചും സംശയം നിലനിൽക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























