ജിയോയെ തകര്‍ക്കാന്‍ ഉഗ്രന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ജിയോ വന്നതിനു ശേഷം ആള്‍ക്കാരെ കണ്ടെത്താല്‍ ബിഎസ്എന്‍എല്‍ പാടുപെടുകയാണ്. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരു കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നു. മാസം 99 രൂപയുടെ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ആണ് ബിഎസ്എന്‍എല്ലിന്റെ പുതിയ രംഗപ്രവേശം.
ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആറ് മാസത്തേക്ക് പ്രൊമോഷണല്‍ അടിസ്ഥാനത്തിലാണ് എഫ്ടിടിഎച്ച് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ നടപ്പാക്കുന്നത്. മാസം 45 ജിബി മുതല്‍ 650 ജിബി വരെ ഡാറ്റ ലഭിക്കുന്ന പ്ലാനുകള്‍ക്ക് 99, 199, 299 ,399 എന്നീ നിരക്കുകളിലാണ് നല്‍കുന്നത്.
വേണമെങ്കില്‍ 90 ദിവസങ്ങള്‍ക്ക് ശേഷം ഉപഭോക്താവിന് കമ്ബനിയുടെ മറ്റ് പ്ലാനുകളിലേതെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്. കാരണം പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രം പ്രൊമോഷണല്‍ അടിസ്ഥാനത്തിലാണ് ഈ പ്ലാന്‍ നല്‍കുന്നത്.
കൂടാതെ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിലേക്കും, ബിഎസ്എന്‍എല്‍ അല്ലാത്ത നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍ സൗകര്യവും ഈ പ്ലാനില്‍ ലഭ്യമാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലൊഴികെ രാജ്യത്തെല്ലായിടത്തും പ്ലാന്‍ വഴിയുള്ള ആനുകൂല്യം ലഭിക്കും.
https://www.facebook.com/Malayalivartha























