കുഞ്ഞിനെ ഉപേക്ഷിച്ച് കൗമാരക്കാരനൊടൊപ്പം ഒളിച്ചോടിയ 24കാരിക്കെതിരെ ചുമത്തിയത് കുട്ടിയെ പീഡിപ്പിച്ചതിലുള്ള പോസ്‌കോ വകുപ്പ്

കുഞ്ഞിനെ ഉപേക്ഷിച്ച് കൗമാരക്കാരനായ കാമുകനൊപ്പം നാടുവിട്ട 24കാരിക്കെതിരെ പോക്‌സോ ചുമത്തി. ചിറ്റില്ലഞ്ചേരി വികെ നഗര്‍ സ്വദേശി സജിതയെ സംഭവവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വടക്കാഞ്ചേരിയിലേക്ക് ചിറ്റിലഞ്ചേരി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചുകൊണ്ട് പോയത്. ഇതിനിടെ അയല്‍വാസിയായ 17കാരനുമായി ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് 17കാരനുമൊത്ത് യുവതി ഒളിച്ചോടി.
ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ ഇരുവരും കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു. വിമാനത്തില്‍ ബംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. ടാക്‌സിയില്‍ കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി.
യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്‍പിച്ച് ഇവര്‍ നെല്ലിയാമ്പതിയിലേക്ക് പോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha























