രാജ്യദ്രോഹക്കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും ആറു മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി

രാജ്യദ്രോഹക്കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെയും ആറു മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. യുപി പോലീസിനും ഡല്‍ഹി പോലീസിനും കോടതി നോട്ടീസ് അയക്കും.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. ആരോപണ വിധേയര്‍ക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള നടപടി എടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ രണ്ടാഴ്ചയ്ക്കുശേഷം വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ഡല്‍ഹി പോലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ.ജോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. രാജ്യദ്രോഹം ഉള്‍പ്പെടെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























