ബോളീവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു

ബോളീവുഡ് നടൻ രാജീവകപൂർ ഹൃദയാഘാത്തതെ തുടർന്ന് അന്തരിച്ചു. 58 വയസായിരുന്നു. നടനും സംവിധായകനുമായിരുന്നു. ബോളിവുഡിലെ പ്രശസ്ത കപൂർ കുടുംബത്തിലെ അംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്‍റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.പ്രശസ്ത നടന്മാരായ ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും സഹോദരനുമാണ്.
1983ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹെ ഹം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. രാം തേരി ഗംഗാ മെയ്‌ലി എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മേരാ സാഥി, ഹം തു ചലേ പര്‍ദേസ്, ആസ്മാന്‍ എന്നിവയിലും അഭിനയിച്ചിരുന്നു.ഈ വർഷം തുൾസീദാസ് ജൂനിയർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയായിരുന്നു. അതിനിടയിലാണ് അന്തരിച്ചത്. കഴിഞ്ഞ വർഷമാണ് സഹോദരനും നടനുമായ ഋഷി കപൂർ അന്തരിച്ചത്.
https://www.facebook.com/Malayalivartha
























