രാഹുലിന് നിർമ്മലാ സീതാറാമിന്റെ തിരിച്ചടി; സർക്കാർ പാവങ്ങൾക്കൊപ്പം മരുമകനൊപ്പമല്ല, 'സർക്കാർ രണ്ടു വ്യവസായികൾക്കായി പ്രവർത്തിക്കുന്നു'എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി

നാം രണ്ട് നമുക്ക് രണ്ട് എന്ന് പരിഹസിച്ച് നാലു പേരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കൂടാതെ സർക്കാർ രണ്ടു വ്യവസായികൾക്കായി പ്രവർത്തിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനായിരുന്നു ധനമന്ത്രി വിഴിഞ്ഞം പദ്ധതി ചൂണ്ടി കാണിച്ച് മറുപടി നൽകിയത്. ചങ്ങാത്ത മുതലാളിയെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് അദാനിയെ കോൺഗ്രസ് സർക്കാർ എന്തിന് ക്ഷണിച്ചു കൊണ്ടു വന്നു എന്ന ചോദ്യമായിരുന്നു നിർമ്മല സീതാരാം ലോക്സഭയിൽ ഉന്നയിച്ചത്.
ചങ്ങാത്ത മുതലാളി എന്ന് കോൺഗ്രസ് ഇപ്പോൾ വിളിക്കുന്ന മുതലാളിയെ കേരളത്തിലെ തുറമുഖ പദ്ധതിക്കായി ക്ഷണിച്ച് കൊണ്ട് പോയത് ഓർമ്മ ഇല്ലേയെന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം. "ശശി തരൂർ ഇവിടെ ഇരിക്കുന്നുണ്ട്. ഇവരുടെ ഭരണകാലത്ത് തുറമുഖ പദ്ധതിക്കായി ചങ്ങാത്ത മുതലാളിമാരിൽ
ഒരാളെ അല്ലെ ക്ഷണിച്ചു കൊണ്ടു വന്നത്. എന്നിട്ട് എങ്ങനെ നിങ്ങൾ ഞങ്ങളെ ചങ്ങാത്ത മുതലാളി എന്ന് വിളിക്കുന്നു. കേരളത്തിൽ മരുമക്കൾ ഇല്ലാത്തതിനാലാണ് നിങ്ങൾ അങ്ങനെ ചെയ്തത്". ധനമന്ത്രി പറയുകയുണ്ടായി.
കാർഷിക നിയമങ്ങൾ കോൺഗ്രസ്സിന്റെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. നിയമങ്ങൾ സർക്കാർ നടപ്പിലാക്കിയപ്പോൾ കോൺഗ്രസ് അതിനെതിരെ രംഗത്ത് വരുന്നു. യുപിഎ കാലത്ത് നിയമങ്ങൾ മരുമകന് വേണ്ടിയായിരുന്നെന്ന പരാമർശവും ധനമന്ത്രി നടത്തുകയുണ്ടായി. നന്ദിപ്രമേയവും പൊതു ബജറ്റ് ചർച്ചയും പൂർത്തിയാക്കിയാണ് പാർലമെൻറ് ബജറ്റ് സമ്മേളനത്തിൻറെ ആദ്യഘട്ടം ഇന്ന് അവസാനിപ്പിച്ചത്. മാർച്ച് എട്ടിനാണ് അടുത്ത ഘട്ടം ആരംഭിക്കുക.
https://www.facebook.com/Malayalivartha























