വീടിന്റെ ഓടുകള്‍ ഇളക്കിമാറ്റി കുരങ്ങുകള്‍ എടുത്തു കൊണ്ടു പോയത് 8 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ; വീടിന് സമീപത്തെ കിടങ്ങില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി, കുഞ്ഞിന്‍്റെ ഇരട്ട സഹോദരിയെ രക്ഷപെടുത്തി!

തഞ്ചാവൂരില്‍ വീടിന്റെ ഓടുകള്‍ ഇളക്കിമാറ്റി കുരങ്ങുകള്‍ എടുത്തു കൊണ്ടു പോയത് 8 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ. തിരച്ചിലിനൊടുവിൽ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്‍്റെ മേല്‍ക്കൂരയില്‍ കയറിയ കുരങ്ങുകള്‍ ഓടുകള്‍ മാറ്റി വീട്ടില്‍ പ്രവേശിക്കുകയായിരുന്നു. പിന്നാലെ വീട്ടിൽ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് പോകുകയായിരുന്നെന്നാണ് മാതാവ് ബുവനേശ്വരി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് ഇത്തരത്തിൽ ദാരുണമായ സംഭവം ഉണ്ടായത്. അതേസമയം കുഞ്ഞിന്‍്റെ ഇരട്ട സഹോദരിയെ രക്ഷപെടുത്തുകയും ചെയ്തു.
ശനിയാഴ്ച തഞ്ചാവൂര്‍ കൊട്ടാരത്തിന് സമീപത്തുള്ള വീട്ടില്‍ തന്റെ ഇരട്ടകുട്ടികളെ ഉറക്കി കിടത്തിയതായിരുന്നു ബുവനേശ്വരി പറയുന്നു. പിന്നാലെയാണ് കുരങ്ങന്മാര്‍ വീട്ടില്‍ എത്തി കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് പോയത്. മേല്‍കൂരയില്‍ കുരങ്ങുകളെ കണ്ട ബുവനേശ്വരി ആദ്യം ഭയന്ന് നിലവിളിക്കുകയുണ്ടായി. പിന്നീടാണ് തറയില്‍ പായ വിരിച്ച് കിടത്തിയിരുന്ന കുഞ്ഞുങ്ങളെ കാണാതായ കാര്യം ഇവര്‍ മനസിലാക്കിയത്. ബുവനേശ്വരിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ അവിടേക്ക് ഓടിക്കൂടുകയും ചെയ്തു.
ഇതിനിടയില്‍ ഒരു കുഞ്ഞിനെ വീടിന് മുകളില്‍ നിന്ന് കണ്ടെടുത്തെങ്കിലും മറ്റേകുഞ്ഞിനെ കാണ്മാനില്ലായിരുന്നു. ഇതേതുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കിടങ്ങില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ മെഡിക്കല്‍ സംഘമാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























