സബ് ഇന്‍സ്പെക്ടറായി ജോലി ലഭിച്ച യുവാവ് സുഹൃത്തുക്കളോടൊപ്പം ചുമതലയേല്‍ക്കാനായി പോയ യാത്ര അവരുടെ അന്ത്യയാത്രയായി

സബ് ഇന്‍സ്പെക്ടറായി ജോലി ലഭിച്ച യുവാവ് സുഹൃത്തുക്കളോടൊപ്പം ചുമതലയേല്‍ക്കാനായി പോയ യാത്ര അവരുടെ അന്ത്യയാത്രയായി. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
ബെംഗളൂരു സ്വദേശികളായ അഭിഷേക്, മഞ്ജുനാഥ്, വിക്രം, ചേതന്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. ചന്നാരായപട്ടണയ്ക്ക് സമീപത്ത ദേശീയപാത 75 ല്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് ഇടിക്കുകയായിരുന്നു.
സബ് ഇന്‍സ്പെക്ടറായി ജോലി ലഭിച്ച ചേതന്‍ ചുമതലയേല്‍ക്കാനായി മൂന്ന് സുഹൃത്തുക്കളോടൊപ്പം ചികമംഗളൂരുവിലേക്ക് പോവുന്നതിനിടയിലാണ് അപകടം നടന്നത്. മറ്റ് മൂന്ന് പേരും ബെംഗളൂരുവിലെ ഐടി കമ്പനികളിലെ ഉദ്യോഗസ്ഥരാണ്. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
മന്ത്രി കെ ഗോപാലയ്യ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ചന്നാരായപട്ടണം സിറ്റി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha























