Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

നിങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ടോ, സമരം ചെയ്തിട്ടുണ്ടോ എങ്കില്‍ നിങ്ങള്‍ ഈ 18 കാരിയെ അറിയും. ഗ്രേറ്റ... സാമൂഹികമാധ്യമങ്ങളില്‍ വന്‍ആരാധകവൃന്ദമുള്ള അധികാര കേന്ദ്രങ്ങള്‍ക്കു മുമ്പാകെ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച , പുതുതലമുറയുടെ മുഖമായി മാറിയ താരം .. ഇപ്പോൾ ഉണ്ടായ വിവാദങ്ങൾക്ക് പിന്നിൽ ഉള്ളത് എന്ത്?

14 FEBRUARY 2021 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

പരിസ്ഥിതിവാദത്തിലൂടെ ലോകത്തെ നിശ്ശബ്ദമാക്കിയ 18 കാരി ഗ്രേറ്റ തുന്‍ബര്‍ഗ. പക്ഷെ ഇന്ന് ഗ്രേറ്റ എത്തിനില്‍ക്കുന്നത് എവിടെയാണ്. ടൂള്‍ കിറ്റ് ഗ്രേറ്റ പങ്കുവച്ചത് ആര്‍ക്കുവേണ്ടി. മോ ദലിവാള്‍ ഉയര്‍ത്തുന്ന സമാധാനത്തിനു വേണ്ടിയോ അതോ മോയുടെ ഖലിസ്ഥാന്‍ തീവ്രവാദത്തിനു വേണ്ടിയോ?

ഒറ്റ ട്വീറ്റിനായി കോടികള്‍ ഒഴുകിയെന്ന് ആരോപണം അന്തരീക്ഷത്തിലുണ്ടെങ്കില്‍ അതിന് ഗ്രേറ്റ മറുപടി നല്‍കുമോ. ആരാണ് ഗ്രേറ്റ . സാമൂഹികമാധ്യമങ്ങളില്‍ വന്‍ആരാധകവൃന്ദമുള്ള താരമാണ് ഗ്രേറ്റ. ട്വിറ്ററില്‍ 10 കോടിപ്പേര്‍ റെയ്ഹാനയേയും 30 ലക്ഷം പേര്‍ ഗ്രേറ്റയേയും പിന്തുടരുന്നു.

യു.എസ്. പ്രസിഡന്റായിരുന്ന സാക്ഷാല്‍ ഡോണള്‍ഡ് ട്രംപിനെതിരേ തീപാറുന്ന നോട്ടമെറിഞ്ഞ് വിവാദനായികയായ ഗ്രേറ്റയ്ക്കു പ്രായം വെറും 18. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ശാസ്ത്രനിലപാടുകളെ പരിഹസിച്ചുതള്ളിയ ട്രംപിനെ രൂക്ഷമായ ഒറ്റനോട്ടം കൊണ്ടാണു ഗ്രേറ്റ നേരിട്ടത്. ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിനിടെയായിരുന്നു സംഭവം. ആ നോട്ടം പിന്നീടു ക്ഷോഭിക്കുന്ന ലോകയുവത്വം ഏറ്റെടുത്തു.

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരും ഗ്രേറ്റയുടെ നാവിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ട്. 2003 ജനുവരി മൂന്നിനു സ്വീഡനില്‍ നടന്‍ സ്വാന്‍ത തന്‍ബര്‍ഗിന്റെയും ഓപ്പറ ഗായിക മാലേന ഏര്‍മാന്റെയും മകളായാണു ഗ്രേറ്റയുടെ ജനനം. എട്ടാംവയസില്‍ത്തന്നെ ആഗോള കാലവസ്ഥാ വ്യതിയാനം അവളെ അലട്ടി. വരുംതലമുറയെ ലോകനേതാക്കള്‍ അവഗണിക്കുന്നുവെന്ന തോന്നല്‍. 15ാം വയസില്‍ ആദ്യപ്രതിഷേധം. 2018 ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് കാലാവസ്ഥയ്ക്കായുള്ള സ്‌കൂള്‍ പണിമുടക്കിനു നേതൃത്വം നല്‍കി. ഈ സമരം ലോകശ്രദ്ധ പിടിച്ചുപറ്റി.

2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തു. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ പേഴ്‌സണ്‍ ഓഫ് ദ യേര്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ടൈം എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി.

ഒരു സാധാരണ പെണ്‍കുട്ടിയായ ഗ്രേറ്റ അധികാര കേന്ദ്രങ്ങള്‍ക്കു മുമ്പാകെ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച് പുതുതലമുറയുടെ മുഖമായി മാറിയെന്നും ടൈം പറയുന്നു. സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യു.എന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന പതിനാറുകാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിങ്ങളെന്റെ സ്വപ്നങ്ങളും ബാല്യവും തകര്‍ത്തു. മനുഷ്യര്‍ മരിക്കുകയാണ്, ദുരിതമനുഭവിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വിനാശത്തിന്‍ വക്കിലാണ് എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുമാണ് പറയാനുള്ളത്', യു.എന്നിലെ ഗ്രേറ്റയുടെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചാവിഷയമായി.

ഇതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡില്‍ നടന്ന യു.എന്‍ കലാവസ്ഥാ ഉച്ചകോടിയിലും ഗ്രേറ്റ തന്റെ നിലപാട് തുറന്നടിച്ചു. രാഷ്ട്രീയ നേതാക്കളുടെയും അധികാരികളും നടപടി എടുക്കുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും ഒന്നും പ്രാവര്‍ത്തികമാക്കില്ല ഇതാണ് യാഥാര്‍ത്ഥ അപകടം. തെറ്റായ കണക്കു സൂചികകളും പി.ആര്‍ വര്‍ക്കുകള്‍ക്കും അപ്പുറം ഒന്നും നടക്കുന്നില്ല. എന്നാണ് സ്‌പെയിനില്‍ മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അരോപിച്ചത്. ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറില്‍ ഗ്രേറ്റയോടെപ്പം പത്തു പേരെയാണ് പരിഗണിച്ചിരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് നാന്‍സി പെലോസി, തുടങ്ങിയ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളും പരിഗണനയിലുണ്ടായിരുന്നു. അവരെയാക്കെ വെട്ടി വന്ന ഗ്രേറ്റയെ ഇഷ്ടമാണ് ലോകത്തിന്. പക്ഷെ ഇപ്പോള്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും?

കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും സംശയിക്കുന്ന ഗൂഢാലോചന ഇപ്പോഴും നടക്കുന്നതിന്റെ തെളിവാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വീറ്റ് എന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന കര്‍ഷകരെ ഗ്രെറ്റ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും അവര്‍ ചോദിക്കുമ്പോള്‍ അതിന് ഉത്തരം വേണ്ടേ. നൊബേല്‍ സമ്മാനം നല്‍കുന്നത് നല്ല കാര്യങ്ങള്‍ക്കാണ്, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന, അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന, വെള്ളം ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഗ്രെറ്റ ത്യുന്‍ബെയ്ക്ക് എങ്ങനെയാണ് സാധിക്കുക?

ഗ്രേറ്റയുടെ സുഹൃത്ത് ആദര്‍ശ് പ്രതാപ് എന്ന മലയാളി ഒരു മാധ്യമത്തോട് പറഞ്ഞത് പോലെ ഒരാള്‍ പറയുന്നതിന്റെ മൂല്യമില്ലാതാക്കണമെങ്കില്‍ അയാളുടെ വിശ്വാസ്യത തകര്‍ക്കുക എന്ന തന്ത്രമാണ് ഒരു കൂട്ടര്‍ പയറ്റുന്നത്. പരിസ്ഥിതിയാണ് എന്റെ രാഷ്ട്രീയം. ഗ്രേറ്റയെ പിന്തുണയ്ക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. അതുപോലെ പരിസ്ഥിതിയുടെ പേരില്‍ ഗ്രേറ്റയ്‌ക്കൊപ്പം നില്‍ക്കുന്ന നിരവധി പേരുണ്ട്. അവരെ നിരാശരാക്കരുത്. എന്തെങ്കിലും പുകമറയുണ്ടെങ്കില്‍ വിളിച്ചുപറയൂ. അല്ലെങ്കില്‍ കാലം മാപ്പ് തരില്ല. സത്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെങ്കില്‍ നിരവധി പേര്‍ കൂടെയുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (5 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (23 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (26 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (42 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

Malayali Vartha Recommends