കുരങ്ങന്മാർ തട്ടികൊണ്ട് പോയ ഇരട്ട കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ; എട്ടു ദിവസം പ്രായമുള്ള കുട്ടികളെയാണ് തഞ്ചാവൂരിൽ നിന്നും തട്ടികൊണ്ട് പോയത്

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ എട്ടുമാസം പ്രായമുള്ള ഇരട്ട കുട്ടികളെ കുരങ്ങന്മാർ തട്ടികൊണ്ട് പോയി. ഒരു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങി കിടന്നിരുന്ന കുഞ്ഞുങ്ങളെ വീട്ടിന്റെ മേൽക്കൂര തകർത്ത് കൊണ്ട് പോകുകയായിരുന്നെന്ന് അമ്മ ഭുവനേശ്വരി പറഞ്ഞു. വീട്ടിന് മുകളിൽ കുരങ്ങന്മാരെ കണ്ട് നിലവിളിച്ചെന്നും ഭുവനേശ്വരി പറയുകയുണ്ടായി. എന്നാൽ കുറച്ചു സമയത്തിന് ശേഷമാണ് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് നിലവിളി കേട്ട് ഓടി എത്തിയ അയൽക്കാരി ആണ് നിലവിളിച്ച് ഒരു കുഞ്ഞിനെ വീടിന്റെ മുകളിൽ നിന്നും രക്ഷിച്ചത്. അപ്പോഴേക്കും ഒരു കുഞ്ഞിനേയും കൊണ്ട് കുരങ്ങന്മാർ അവിടെനിന്നും പോയിരുന്നു. തുടർന്ന് അടുത്തുള്ള പ്രദേശത്തിലെ ജലാശയത്തിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പരിശോധിച്ച ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























