മിന്നൽ പ്രളയത്തിൽ അനേകരുടെ ജീവൻ രക്ഷിക്കാനായത് അമ്മയുടെ ഫോൺ വിളിച്ചുള്ള ശല്യപ്പെടുത്തൽ; ഇരുപത്തി അഞ്ചോളം പേരുടെ ജീവൻ രക്ഷിച്ചു

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ അനേകരുടെ ജീവൻ രക്ഷിക്കാനായത് അമ്മയുടെ ഫോൺ വിളിയിലൂടെ. അപകടം നേരിൽ കണ്ട മംഗശ്രീ ദേവിയെന്ന അമ്മയാണ് മകനെ രക്ഷിക്കുവാൻ പല തവണ ഫോണിൽ വിളിച്ചത്. ഇത് അവിടെ ജോലി ചെയ്തിരുന്ന പലർക്കും ജീവിതത്തിലേക്കുള്ള ഒരു കച്ചിത്തുരുമ്പായി മാറുകയായിരുന്നു. മംഗശ്രീയുടെ മകൻ തപോവനിലെ എന്‍ടിപിസി ജലവൈദ്യുത പദ്ധതിയില്‍ ഡ്രൈവറാണ്. ഇരുപത്തിഏഴ് വയസ്സുള്ള വിപുല്‍ കൈരേനിയൻ ഞായറാഴ്ചയും ഇരട്ടികൂലി ലഭിക്കുന്നതിനാലാണ് ജോലിക്ക് പോയത്.
എന്നാൽ അപകടശേഷം ധൗളിഗംഗ നദിയിൽ വെള്ളം ഉയരുന്നത് കണ്ടാണ് മകനോട് ജോലി സ്ഥലത്തു നിന്ന് മാറാൻ ആവശ്യപ്പെട്ടു അമ്മ ഫോണിൽ വിളിക്കുകയായിരുന്നു. പർവ്വതം പൊട്ടിയെന്ന് പറഞ്ഞായിരുന്നു അമ്മ ആദ്യം ഫോൺ വിളിച്ചത്. അതുകൊണ്ട് തന്നെ മകൻ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ അമ്മ തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നപ്പോൾ അപകടം മനസിലാക്കുകയും, മറ്റു തൊഴിലാളികളുമായി ഉടൻ തന്നെ വിപുൽ അവിടെ നിന്നും മാറുകയായിരുന്നു. അമ്മയുടെ ഫോൺ വിളി ഗൗരവമായി എടുത്തിരുന്നില്ലെങ്കിൽ താനും 25ഓളം തൊഴിലാളികളും പ്രളയത്തില്‍ മരിക്കുമായിരുന്നെന്ന് വിപുല്‍ ഞെട്ടലോടെ പറയുന്നു. തകർന്നു കിടന്ന ഗോവണിയിലാണ് ഇവർ അഭയം തേടിയത്.
സന്ദീപ് ലാൽ എന്ന ഇലക്ട്രിക് തൊഴിലാളി അമ്മയോട് നന്ദി അറിയിക്കുകയും. തന്റെ ജീവിതം വിപുലിന്റെ അമ്മയോട് കടപ്പെട്ടിരിക്കുന്നതായും മാതാപിതാക്കളുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും പറയുകയുണ്ടായി. ദുരന്തത്തില്‍ ഇതുവരെ 40പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. 164 പേരെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























