പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ബോംബേറ്; ആക്രമത്തിൽ ഫിറോസ് കമാലിനും ഡ്രൈവർക്കും പരിക്ക്; സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം. ശനിയാഴ്ചയാണ് ബാബു മാസ്റ്റര്‍ എന്നറിയപ്പെടുന്ന ഫിറോസ് കമാല്‍ ഗസ്സിക്കുനേരെ ആക്രമണമുണ്ടായത്. കാറിനുനേരെ അപരിചിതര്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസ് കമാലിന് പരിക്കേറ്റു.
കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേ ബസന്തി ദേശീയപാതയില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. കാറില്‍ ഫിറോസിനൊപ്പമുണ്ടായിരുന്നു ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും ഇരുവരും ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























