അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും

അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍ മോചിതനാകും. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്റെ സുരക്ഷയിലാണ് കാപ്പന്റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും.
അസുഖ ബാധിതയായ മാതാവിനെ കാണാന്‍ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളെ കാണരുത്, പൊതുജനങ്ങളുമായി ഇടപഴകരുത്, വീട്ടിലേക്കുള്ള യാത്രയും മടക്കവും യു.പി പൊലീസ് സുരക്ഷയില്‍ മാത്രം തുടങ്ങിയവയാണ് ഉപാധികള്‍. കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളയാളാണ്, ജാമ്യം അനുവദിക്കരുത്, ഇടക്കാല ജാമ്യം രണ്ട് ദിവസമായി വെട്ടിച്ചുരുക്കണം എന്നീ ആവശ്യങ്ങളാണ് യു.പി സ4ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റ4 ജനറല്‍ തുഷാ4 മേത്ത മുന്നോട്ടുവെച്ചത്.
ആവശ്യങ്ങള്‍ തള്ളിയ കോടതി യു.പി സ4ക്കാറിനെ രൂക്ഷമായി വിമ4ശിച്ചു. മാനുഷിക പരിഗണന അ4ഹിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാണിച്ച് എതി4പ്പുന്നയിക്കുന്നത് മാന്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വിമ4ശിച്ചു.
വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ട തുഷാ4 മേത്തയോട് വീട് ജയിലാക്കാനാണോ ഉദ്ദേശിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഈ വാദം കാപ്പന്‍ അംഗീകരിച്ചാലും കോടതി അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























