ആസാമില്‍ ബിജെപി വീഴും... ആസാമില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അടുത്ത നിയമഭാ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിച്ച് ബിജെപിയെ ഞെട്ടിക്കുമെന്ന് സൂചന

ആസാമില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അടുത്ത നിയമഭാ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിച്ച് ബിജെപിയെ ഞെട്ടിക്കുമെന്ന് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍വാനന്ദ സോവോവലിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് ആസാം ഭരണം നഷ്ടപ്പെടുമെന്നാണ് ഏജന്‍സികളുടെ സര്‍വെ. മുസ്ലീം പൗരത്വപ്രശ്‌നം, അഭയാര്‍ഥികളുടെ ജീവിതദുരിതം, തേയില തൊഴിലാളികളുടെ ദാരിദ്ര്യം എന്നിവയൊക്കെ ബിജെപിക്കു തിരിച്ചടിയായേക്കും.
പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷത്തില്‍ ഭരണം തുടരുമെന്ന കേന്ദ്ര ഏജന്‍സികളുടെ സര്‍വെകള്‍ക്കു പിന്നാലെയാണ് ബിജെപിയുടെ ആസാം പ്രതീക്ഷകളും തകര്‍ന്നടിയുന്നത്. പൗരത്വ പ്രശ്‌നം മുതല്‍ ഇന്ധനവിലക്കയറ്റം വരെ വിവിധ പ്രശ്‌നങ്ങളില്‍ ആസാം ജനത ബിജെപിയെ പുറന്തള്ളുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
സിപിഐ, സിപിഎം, സിഐപി, എയുയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികളാണ് കോണ്‍ഗ്രസിനൊപ്പമുള്ള അഞ്ച് സഖ്യങ്ങള്‍. സംസ്ഥാനത്തെ മുസ്ലീം വോട്ടുകള്‍ നിലവില്‍ കോണ്‍ഗ്രസിലേക്കു മടങ്ങിവരുമെന്നതാണ് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചിടിയാവുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിച്ച അസം ജാട്ടിയ പരിഷത്, റായ്‌ജോര്‍ ദാല്‍ എന്നീ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് ചര്‍ച്ച നടത്തിവരിയാണ്. ബംഗാള്‍, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയ്‌ക്കൊപ്പമാണ് ഏപ്രില്‍ അവസാന വാരം അസമിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. പൗരത്വ പ്രശ്‌നവും അതിര്‍ത്തിയെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഗോഹട്ടിയില്‍ പ്രസ്ഥാവിച്ചു.
ആസാമില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ തേയില തൊഴിലാഴികള്‍ക്ക് വേതനം കൂട്ടുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി. 167 രൂപയില്‍ ിന്ന് 365 രൂപയായി വേതനം ഉയര്‍ത്തുമെന്നാണ് തൊഴിലാളികള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന ഉറപ്പ്. വേതനം കൂട്ടണമെന്നത് ആസാമിലെ തേയില കര്‍ഷകരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.
മൂന്നു തവണ, അതായത് 15 വര്‍ഷം ആസാമില്‍ ഭരണം പിടിച്ച തരുണ്‍ ഗൊഗോയ്യുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് 2016ല്‍ അടിതെറ്റുകയായിരുന്നു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ചടുലമായ നീക്കത്തില്‍ 126 അംഗങ്ങളുള്ള നിയമസഭയില്‍ ബി.ജെ.പി സഖ്യം 86 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്.
https://www.facebook.com/Malayalivartha























