കനയ്യ കുമാറും സിപിഐ നേതൃത്വവുമായി കടുത്ത ഭിന്നത... സിപിഐ വിട്ട് ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തം... കനയ്യ കുമാര്‍ നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി ചര്‍ച്ച നടത്തി...

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷനായി എന്ന ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സിപിഐ നേതാവ് കനയ്യ കുമാര്‍, നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ കൂടിക്കാഴ്ച നടത്തി എന്നാണ് വിവരം.
ഇക്കഴിഞ്ഞ ഞായറാഴ്ച ചൗധരിയുടെ പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇതോടെയാണ് കനയ്യ സിപിഐ വിട്ട് ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമായത്. മറ്റു പാര്‍ട്ടികളില്‍നിന്ന് നേതാക്കളെയും എം.എല്‍.എ.മാരെയും അടര്‍ത്തിയെടുക്കുന്നതിന് നിതീഷ് ആശ്രയിക്കുന്ന നേതാവാണ് മന്ത്രി അശോക് ചൗധരി. അടുത്തിടെ ബി.എസ്.പി.യുടെ ഏക എം.എല്‍.എ.യെയും ഒരു സ്വതന്ത്ര എം.എല്‍.എ.യെയും ജെ.ഡി.യു. പക്ഷത്തേക്ക് കൊണ്ടുവന്നതും ചൗധരിയായിരുന്നു. ഇവരെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തില്‍ മന്ത്രിമാരാക്കി. ചൗധരിയുടെ ഈ പശ്ചാത്തലവും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ സിപിഐ ദേശീയ കൗണ്‍സിലില്‍ കഴിഞ്ഞ ആഴ്ച താക്കീത് ചെയ്തിരുന്നു. ഡിസംബറില്‍ പാട്‌നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തിലായിരുന്നു താക്കിത്. ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചകാര്യം കനയ്യയെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇന്ദു ഭൂഷനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തത്.
ഇന്ദു ഭൂഷനെ മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ പറഞ്ഞിരുന്നു. ആയതിനാല്‍ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തന്നെ താക്കിത് ചെയ്ത നടപടി പിന്‍വലിക്കണമെന്നും കനയ്യ കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടി തിരുത്താന്‍ തയാറല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജെഡിയു നേതാവായ അശോക് ചൗധരിയെ കനയ്യ കുമാര്‍ നേരില്‍ കണ്ടുമുട്ടിയത്.
പട്നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇതോടെ കനയ്യ സിപിഐ വിട്ട് ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹം പടര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യയെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തത് സംബന്ധിച്ച് ശക്തമായ പ്രതിഷേധം പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ് കനയ്യ.കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് പ്രഖ്യാപിച്ചതൊഴിച്ചാല്‍ ചര്‍ച്ച ആയത് എന്താണെന്ന് അടക്കം കനയ്യ വ്യക്തമാക്കിയില്ല. അതേസമയം, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് 'അച്ചടക്കമുള്ള നേതാവായി' മാറാന്‍ തയാറാണെങ്കില്‍ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. കന്നയ്യകുമാര്‍ ജെഡിയുവില്‍ ചേര്‍ന്ന് മുഖ്യധാരയിലെയ്ക്ക് വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് ബിജെപിയും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബിഎസ്പിയുടെ ഏക എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയും ജെഡിയുവിന്റെ ഭാഗമായത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെ.ഡി.യു.വിന്റെ 'അച്ചടക്കമുള്ള നേതാവായി' മാറാന്‍ തയ്യാറാണെങ്കില്‍ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെ.ഡി.യു. വക്താവ് അജയ് അലോക് പറഞ്ഞു. എന്നാല്‍, കൂടിക്കാഴ്ചയ്ക്കുപിന്നില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദസന്ദര്‍ശനം മാത്രമാണെന്നും ഇരുവരുടെയും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. സിപിഐ നിതീഷ് കുമാറിന്റെ ശക്തരായ വിമര്‍ശകരായി തുടരുമ്പോഴും കനയ്യ കുമാര്‍ നിതീഷ് കുമാറിനോട് മൃദുസമീപനമാണ് പുലര്‍ത്തിയിരുന്നത്.
"
https://www.facebook.com/Malayalivartha























