ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടു; പാംഗോങ് തടാകതീരത്തെ നിർമാണ പ്രവർത്തനങ്ങൾ ചൈന നിർത്തി

കടുംപിടുത്തത്തിനും പിടിവാശികൾക്കും വിരാമമിട്ട് ചൈന വഴിക്ക് വന്നു. ഒടുവിൽ ഇന്ത്യയോട് കിട പിടിച്ച് ചൈന തനിയെ പിൻമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കാര്യങ്ങൾ സമാധാനപാതയിലേക്കെന്ന് എന്നാണ് സൂചനകൾ കിട്ടുന്നു . പാംഗോങ് തടാകതീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചു നീക്കിത്തുടങ്ങി. ഇന്ത്യ-ചൈന ചർച്ചകൾക്കു പിന്നാലെയാണിത്. മേഖലയിൽനിന്നുള്ള പിന്മാറ്റം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് ഇരുസേനകളും ഇപ്പോൾ സ്വീകരിക്കുന്നത്.
ഫിംഗർ മൂന്നു മുതൽ എട്ടു വരെയുള്ള പത്തു കിലോമീറ്റർ ചുറ്റളവിൽ തങ്ങൾ നിർമിച്ചിട്ടുള്ള നിർമാണ പ്രവർത്തനങ്ങളെല്ലാം ചൈന പൊളിച്ചു നീക്കുന്നത് ഇപ്പോൾ തുടരുകയാണ്. ഹെലിപ്പാഡ് അടക്കമുള്ളവയാണ് ചൈന ഈ ഭാഗത്ത് നിർമിച്ചിരുന്നത്. കൂടാതെ വലിയ തോക്കുകൾ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയും നീക്കം ചെയ്തിട്ടുണ്ട്. ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗർ എട്ടിന്റെ കിഴക്കുഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം പൂർത്തിയാക്കി, അടുത്തവട്ട ചർച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം.
https://www.facebook.com/Malayalivartha























