ചെപ്പോക്കില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കാനൊരുങ്ങി ഖുശ്ബു

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിക്കാനൊരുങ്ങിസിനിമ നടി ഖുശ്ബു. നാലുമാസം മുന്പാണ് ഖുശ്ബു കോൺഗ്രസ് വിട്ടത്.ചെന്നൈയിലെ ചെപ്പോക്ക്-തിരുവള്ളിക്കനി നിയമസഭാ മണ്ഡലത്തിലാണ് ഖുശ്‌ബു മത്സരിക്കാനൊരുങ്ങുന്നത്. സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ഓഫീസ് ആരംഭിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഖുശ്‌ബു.
1996 മുതൽ കരുണാനിധി തുടർച്ചയായി മൂന്നു തവണ വിജയിച്ച മണ്ഡലമാണ് ചെപ്പോക്ക്. ഡി.എം.കെ യുടെ ശക്തി കേന്ദ്രമായ ഇവിടെ കഴിഞ്ഞ രണ്ടു തവണ ജയിച്ചത് ജില്ലാ സെക്രട്ടറിയായിരുന്ന ജെ.അൻപഴകാനായിരുന്നു. കോവിഡ് ബാധിച്ച് അൻപഴകൻ മരിച്ചതിനെ തുടർന്ന് ഇവിടെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കരുണാനിധിയുടെ കൊച്ചുമകനും സിനിമാനടനുമായ ഉദയനിധി മത്സരിക്കുമെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha























