അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഗർഭിണിയാക്കി; സ്കൂൾ പ്രിസിപ്പാളിന് ഒരുലക്ഷം രൂപ പിഴയും വധശിക്ഷയും

പട്നയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സ്കൂൾ പ്രിൻസിപ്പാളിന് വധശിക്ഷ വിധിച്ചു. കേസിലെ പ്രതിയായസ്കൂൾ പ്രിൻസിപ്പാൾ അരവിന്ദ് കുമാറിനിൽ നിന്നും ഒരു ലക്ഷം രൂപ ഈടാക്കാൻ കോടതി ഉത്തരവിട്ടു. പ്രത്യേക പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
കേസിലെ മറ്റൊരു പ്രതിയും സ്കൂളിലെ അധ്യാപകനുമായ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിനും ശിക്ഷിക്കുകയുണ്ടായി. ഇയാൾക്ക് 50000 രൂപ പിഴ ശിക്ഷയും വിധിച്ചു. 2018 ൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. 2018 സെപ്റ്റംബറിൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടുകൂടിയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരവിന്ദ് കുമാറും അധ്യാപകന്‍ അഭിഷേക് കുമാറും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്."
https://www.facebook.com/Malayalivartha























