മഹാരാഷ്ട്രയ്ക്കു പിന്നാലെ, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബെംഗളൂരുവും.... കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മഹാരാഷ്ട്രയ്ക്കു പിന്നാലെ, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബെംഗളൂരുവും. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
നഗരത്തില്‍ മലയാളികള്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനം. നഗരത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.
നേരത്തെ അഞ്ച് അതിര്‍ത്തി ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.നേരത്തേ മഹാരാഷ്ട്രയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
കേരളത്തിനു പുറമെ, ഗുജറാത്ത്, ഗോവ ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്.വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്‌ബോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം.
https://www.facebook.com/Malayalivartha























