രാജ്യത്ത് കൊവിഡ് കേസുകളില്‍ കേരളം രണ്ടാമതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ലോകത്ത് കൊവിഡ് വ്യാപനം തുടരവെ രാജ്യത്തെ കൊവിഡ് കേസുകളില്‍ കേരളം രണ്ടാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരില്‍ 44.97 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇതോടെ ഇരു സംസ്ഥാനങ്ങളും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രം. രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്ര കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ കോവിഡിന്റെ മൂന്ന് വകഭേദങ്ങളണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വൈറസ് സാന്നിദ്ധ്യമാണ് രാജ്യത്ത് കണ്ടെത്തിയിട്ടുള്ളത്. യു.കെയില്‍ നിന്നുള്ള വൈറസ് 187 പേരിലാണ് കണ്ടെത്തിയത്. സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള മടങ്ങിയ നാല് പേരിലും ബ്രസീലില്‍ നിന്നുള്ള ഒരാളി ലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























