പ്രണയിച്ചതിന്റെ പേരില്‍ കൊടും ക്രൂരത... മകളെ കൊലപ്പെടുത്താന്‍ ഒന്നര ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി പിതാവ്

മറ്റൊരു മതക്കാരനെ പ്രണയിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒന്നര ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. വാടകക്കൊലയാളികള്‍ പെട്രോള്‍ ഒഴിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ ബേല്‍ഘട്ടിലാണ് സംഭവം. കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കൈലാഷ് യാദവ്, സഹോദരന്‍ അജിത് യാദവ്, സഹോദരീ ഭര്‍ത്താവ് സത്യപ്രകാശ് യാദവ്, സഹായി സീതാറാം യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടകക്കൊലയാളിയായ വരുണ്‍ തിവാരിയെ ഇനിയും അറസ്റ്റ് ചെയ്യാനായില്ല.അന്യമതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് മകള്‍ പിന്‍മാറില്ലെന്ന് മനസിലായതോടെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പൊലീസില്‍ സമ്മതിച്ചു.പണം കൈപ്പറ്റിയ വരുണ്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി രഞ്ജനയെ കൂട്ടിക്കൊണ്ട് വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാതി കത്തിക്കരിഞ്ഞ നിലയില്‍ കൃഷിയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്.
https://www.facebook.com/Malayalivartha
























