രാജിവയ്‌ക്കില്ല വിശ്വാസവോട്ടെടുപ്പിന് തയ്യാർ; വോട്ടെടുപ്പില്‍ കേവലഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി; പുതുച്ചേരി രാഷ്രീയത്തിൽ നാടകീയ നീക്കങ്ങൾ

നാല് എം.എല്‍.എമാര്‍ രാജിവച്ചതോടെ രാഷ്‌ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ച പുതുച്ചേരിയില്‍ രാജിവയ്‌ക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്നും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.നാരായണസ്വാമി. വോട്ടെടുപ്പില്‍ കേവലഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത് എന്നാണ് സൂചന.
ഇന്ന് കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍ കുമാര്‍ രാജിവച്ചതോടെ നാരായണസ്വാമി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 14 ആയി. കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മല്ലാടി കൃഷ്‌ണറാവു, ഇ തീപ്പായ്‌ന്താന്‍, എ നമശിവായം എന്നിവരാണ് മുന്‍പ് നാരായണസ്വാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി എംഎല്‍എ സ്ഥാനം രാജിവച്ചത്.
രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തില്‍ വന്ന അഭിപ്രായവ്യത്യാസമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്. നിലവില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണുളളത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പുതുച്ചേരി സന്ദര്‍ശനത്തിന് എത്തുന്നത് നാളെയാണ് ഇതിന് തൊട്ടുമുന്‍പാണ് നാടകീയമായ സംഭവങ്ങള്‍ ഇന്നുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























