Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

'നല്ലപിള്ള ചമഞ്ഞ് ചൈന'; പാംഗോങ് തീരത്തെ നിര്‍മാണങ്ങള്‍ വേഗത്തില്‍ പൊളിച്ചുനീക്കുന്നു

16 FEBRUARY 2021 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

10 മാസത്തെ അസ്വാസ്ഥ്യങ്ങള്‍ക്ക് അറുതിവരുത്തി പാംഗോങ് തടാകത്തിന്റെ വടക്കന്‍ ഭാഗത്ത് നിന്ന് ചൈനീസ് സൈന്യം പിന്മാറി തുടങ്ങി. ഈ 10 മാസത്തിനിടെ ഒമ്പത് തവണയാണ് ഇന്ത്യയും ചൈനയും സൈനീക തലത്തില്‍ സേനാ പിന്മാറ്റത്തെ കുറിച്ച് ചര്‍ച്ച നടത്തിയത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് പിന്‍മാറ്റം അതിവേഗത്തില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. എട്ടു മണിക്കൂറിനിടയില്‍ 200 ചൈനീസ് ടാങ്കുകള്‍ നൂറു കിലോ മീറ്ററോളം പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഇരുസേനകളും മേഖലയില്‍നിന്നുള്ള പിന്മാറ്റം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ ചൈന നിര്‍മിച്ചവയാണ് സൈനിക സന്നാഹങ്ങളാണ് പൊളിച്ചുനീക്കുന്നത്. ക്രെയിനുകളും മറ്റും ഉപയോഗിച്ച് ചൈനീസ് സൈന്യം നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മേഖലയിലെ ചൈനീസ് നിര്‍മിതികളായ ഹെലിപാഡ്, ടെന്റുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയും പൊളിച്ചുനീക്കിയിട്ടുമുണ്ട്. മേഖലയില്‍നിന്ന് ചൈനീസ് സൈന്യത്തിന്റെ പിന്‍മാറ്റം വളരെ വേഗതയിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കുഭാഗത്തേക്കാണ് മാറുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി, അടുത്തഘട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം. വടക്കന്‍ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചര്‍ച്ചകളാവും അടുത്ത ഘട്ടത്തില്‍ നടക്കുക. ഇവിടെ നിന്ന് പിന്മാറണമെന്ന ആവശ്യം നിരന്തരമായി ഇന്ത്യ ഉന്നയിച്ചു വരികയാണ്.

ഇടയ്ക്ക് പാങ്കോങ്ങില്‍ നിലയുറപ്പിച്ച ഇരുസൈനീകരും തമ്മില്‍ സംഘര്‍ഷം വരെ ഉടലെടുത്തിരുന്നു. എന്നാല്‍, നീണ്ട ചര്‍ച്ചകളുടെ ഫലമായി ഇപ്പോള്‍ ഉണ്ടായ പ്രശ്‌ന പരിഹാരം ഏറെ ആശ്വാസകരമാണ്. ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പിന്മാറ്റമാണ് ഇപ്പോള്‍ ചൈന നടത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് ചൈനീസ് സൈന്യം അതിക്രമിച്ച് കീഴടക്കിയ പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ 4 ല്‍ നിന്ന് ചൈനീസ് സൈന്യം പിന്‍മാറണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ ആദ്യം ഇതിന് തയ്യാറാകാതിരുന്ന ചൈന, ഇടയ്ക്ക് ഇന്ത്യന്‍ സൈന്യത്തെ തോക്കിതര ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷം രൂക്ഷമാക്കി.

ഇരുസൈനീക വിഭാഗങ്ങള്‍ക്കുമിടയില്‍ പിന്നീട് നീണ്ട ചര്‍ച്ചകള്‍ നടന്നു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചൈനീസ് സൈന്യം പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ 4 നില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായത്. അതിര്‍ത്തി പിന്മാറ്റത്തിന് പരസ്പരധാരണയായതോടെയാണ് ഫിഗംര്‍ 4 ല്‍ നിന്ന് ചൈന സൈനിക സന്നാഹങ്ങള്‍ പിന്‍വലിച്ചിരിക്കുന്നത്. പാംഗോങ് തടാകത്തിന്റെ വടക്കന്‍ ഭാഗത്ത് ചൈന അതിക്രമിച്ച് കടന്നുകയറി നിര്‍മ്മിച്ച ഷെല്‍റ്ററുകളും മറ്റ് സൈനീക നിര്‍മിതികളുമാണ് ഇപ്പോള്‍ പൊളിച്ച് നീക്കി തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഫിംഗര്‍ 4 ലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ ഇരുസേനകളും മുഖാമുഖം ഏറ്റുമുട്ടലിന്റെ അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങുമെന്ന സ്ഥിതിയായിരുന്നു. കൈയേറിയ സ്ഥലങ്ങളില്‍ ചൈന ഹെലിപ്പാഡ്, സൈനീക ടെന്റുകള്‍, നിരീക്ഷണ പോസ്റ്റുകള്‍ തുടങ്ങിയവ പണിതിരുന്നു. ഈ നിര്‍മ്മിതികളാണ് ഇപ്പോള്‍ ചൈന പൊളിച്ചു മാറ്റുന്നത്.


മറ്റൊരു തീരുമാനമുണ്ടാകും വരെ പാംഗോങ് തടാകത്തിന്റെ വടക്ക് ഭാഗത്ത് ഫിംഗര്‍ 3 മുതല്‍ 8 വരെയുള്ള പ്രദേശത്ത് ഇരുസൈന്യങ്ങളുടെയും പട്രോളിങ് ഉണ്ടാകില്ലെന്നതാണ് പുതിയ തീരുമാനം. ഈ മേഖലയില്‍ പട്രോളിങ് അടക്കമുള്ള സൈനിക നടപടികള്‍ക്ക് ഇരുസേനകളും താല്‍ക്കാലിക മൊറട്ടോറിയം പ്രഖ്യാപിച്ചു. തന്ത്രപ്രധാന മലനിരകളായ ഫിംഗര്‍ 4 ല്‍ നിന്ന് ഫിംഗര്‍ 8 ന്റെ കിഴക്കന്‍ മേഖലയിലേക്കാണ് ഇപ്പോള്‍ ചൈനീസ് സൈന്യം പിന്മാറുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യം മുന്‍നിശ്ചയപ്രകാരം സ്ഥിരം താവളമായ ഫിംഗര്‍ 3 യിലെ ധന്‍ സിങ് ഥാപ്പ പോസ്റ്റില്‍ ക്യാംപ് തുടരും.

നയതന്ത്രതലത്തില്‍ പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുന്നത് വരെ ഫിംഗര്‍ 3 നും 8 നും ഇടയ്ക്ക് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ പട്രോളിങ് നടത്തില്ലെന്നും തീരുമാനമായി.ഫിംഗര്‍ 4, ഫിംഗര്‍ 8 മലനിരകള്‍ക്കിടയില്‍ ബങ്കറുകള്‍ നിര്‍മ്മിച്ച ചൈന ഫിംഗര്‍ 4 ന് അപ്പുറത്തേക്കുള്ള ഇന്ത്യയുടെ പട്രോളിങ് തടഞ്ഞിരുന്നു. ഇതാണ് അതിര്‍ത്തിയില്‍ ഇരുസൈനീക വിഭാഗങ്ങളും തമ്മില്‍ സങ്കര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീക്കിയത് ചൈനീസ് പിന്‍മാറ്റം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (8 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (14 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (32 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (35 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (51 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

Malayali Vartha Recommends