രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി

രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ തന്നെ വിവാഹ കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ജനസംഖ്യ നിയന്ത്രണത്തിനും കുടുംബാസൂത്രണത്തിനുമായി രൂപീകരിച്ച നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം പ്രോത്സാഹിപ്പിക്കണമെങ്കില്‍ രാഹുല്‍ ഗാന്ധി വിവാഹിതനാവണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് രാംദാസ് അത്താവാലെ. വിവാഹിതനാവുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി ദളിത് പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്നും കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ കൂട്ടിച്ചേര്‍ത്തു.
ജാതി വ്യവസ്ഥ തുടച്ചി നീക്കണമെന്നത് മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്നു. ഇത് രാഹുല്‍ ഗാന്ധി പ്രാവര്‍ത്തികമാക്കണം. രാഹുല്‍ അത് ചെയ്യുകയാണെങ്കില്‍ യുവാകള്‍ക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ജാര്‍ഖണ്ഡിന്റെ വികസനത്തിനായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാക്കളായ ഷിബു സോറനോടും ഹേമന്ത് സോറനോടും എന്‍ ഡി എ ക്ക് ഒപ്പം ചേരാനും രാംദാസ് അത്താവാലെ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























