പുതുച്ചേരി ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കിരണ്‍ ബേദിയെ മാറ്റി; തെലങ്കാന ഗവര്‍ണര്‍ തമിഴസൈ സൗന്ദരരാജന് അധിക ചുമതല

പിടിവലികളും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കുമിടെ പുതുച്ചേരി ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കിരണ്‍ ബേദിയെ മാറ്റി. രാഷ്ട്രപതിയാണ് കിരണ്‍ ബേദിയെ ലഫ്.ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. തെലങ്കാന ഗവര്‍ണര്‍ തമിഴസൈ സൗന്ദരരാജനാണ് നിലവില്‍ ചുമതല. അധിക ചുമതലയായാണ് പുതുച്ചേരി ഗവര്‍ണര്‍ സ്ഥാനം തമിഴസൈ സൗന്ദരരാജന് നല്കിയത്. ബി ജെ പി യുടെ മുന്‍ തമിഴ്‌നാട് അദ്ധ്യക്ഷന്‍ കൂടിയായിരുന്നു തമിഴസൈ സൗന്ദരരാജന്‍.
പുതുച്ചേരിയുടെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും കിരണ്‍ബേദിയെ മാറ്റണമെന്ന ആവശ്യവുമായി നിരവധി തവണയാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി സര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് വരാനിരിക്കെ ജയില്‍ മോചിതയായ ശശികലയുടെ രാഷ്ട്രീയ പ്രവേശനവും കൂടിയായപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാവുകയാണ്. ഇതിനിടയിലാണ് കിരണ്‍ ബേദിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ രാഷ്ട്രപതിയുടെ തീരുമാനം.
https://www.facebook.com/Malayalivartha
























