ഇദ്ദേഹത്തിനെതിരെ വിമര്‍ശനം വരുമ്പോൾ അതെന്തുകൊണ്ടാണ് ഗൂഢാലോചനയോ അല്ലെങ്കില്‍ അതിലും വഷളായ രാജ്യദ്രോഹമോ ആയി കണക്കാക്കപ്പെടുന്നത്?; ടൂൾകിറ്റ് വിവാദത്തിൽ നിലപാടറിയിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് സാമൂഹിക മാദ്ധ്യമപ്രചാരണത്തിന്റെ പേരില്‍ മലയാളി അഭിഭാഷക നികിത ജേക്കബ്, യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. നികിത ജേക്കബ്, ദിഷ രവി എന്നിവര്‍ മോദിയെ കളങ്കപ്പെടുത്താനുളള അന്താരാഷ്ട്ര ഗൂഢാലോചനയുടെ കരുക്കള്‍ ആയിരുന്നുവെന്ന മാദ്ധ്യമവാര്‍ത്ത പങ്കുവച്ച ഇന്ത്യ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് രജത് ശര്‍മയുടെ ട്വീറ്റിനു മറുപടി നല്‍കിക്കൊണ്ടാണ് ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.
കുറിപ്പ് ചുവടെ:
'ഈ മനുഷ്യനെ മോശക്കാരനാക്കി കാണിക്കുന്നതിലപ്പുറം ലോകത്തിന് മറ്റൊരു ജോലിയുമില്ലെന്നാണ് തോന്നുന്നത്. ഇദ്ദേഹത്തിനെതിരെ വിമര്‍ശനം വരുമ്ബോള്‍ അതെന്തുകൊണ്ടാണ് ഗൂഢാലോചനയോ അല്ലെങ്കില്‍ അതിലും വഷളായ രാജ്യദ്രോഹമോ ആയി കണക്കാക്കപ്പെടുന്നത്? ഈ മനുഷ്യന്റെ വിമര്‍ശകരെല്ലാം എന്തുകൊണ്ടാണ് കൊള്ളരുതാത്ത ആള്‍ക്കാരായി മാറുന്നത്? എന്നാണ് ഈ ഏകാധിപത്യപരമായ 'ഗോഡ് കോംപ്ലക്സ്'(താന്‍ ഉന്നതനെന്ന അളവില്‍ക്കവിഞ്ഞ ചിന്ത) അവസാനിക്കുക? ഇരുട്ടുനിറഞ്ഞ ദിനങ്ങള്‍.'
https://www.facebook.com/Malayalivartha
























