രാജ്യത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു.... പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി

രാജ്യത്ത് പെട്രോള്‍ വില ആദ്യമാ നൂറ് കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോള്‍ വില സെഞ്ചുറി കുറിച്ചത്. ബുധനാഴ്ച സംസ്ഥാനത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്.
ഇതോടെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ പെട്രോള്‍ വില 100.13 രൂപയിലെത്തി. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് രാജസ്ഥാനില്‍ ഇന്ധനവില വര്‍ധിച്ചത്.
രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വാറ്റ് ഈടാക്കുന്നത് രാജസ്ഥാനിലാണ്.
https://www.facebook.com/Malayalivartha























