ഗ്രേറ്റ ട്യുൻബെർഗിന്റെ ഒരു അബദ്ധം ടൂൾ കിറ്റ്ക്കാരുടെ പദ്ധതികൾ തകർന്നടിഞ്ഞു ; അന്ന് സംഭവിച്ചത്

ഗ്രേറ്റ ട്യുൻബെർഗിന്റെ ഒരു അബദ്ധമായിരുന്നു ടൂൾ കിറ്റ്’ ക്കാരുടെ നാടകം പൊളിഞ്ഞ് വീഴാൻ കാരണമായത്. കേസിൽ വഴിത്തിരിവായതും ഗ്രേറ്റയുടെ ആ അബദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണു കേസിൽ വഴിത്തിരിവായതെന്നു പൊലീസ് വ്യക്തമാക്കി . കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ ‘ടൂൾകിറ്റ്’ രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണു പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. ഗ്രേറ്റ അതു ട്വീറ്റ് ചെയ്തയുടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് ദിശ വാട്സാപ് സന്ദേശം അയച്ചതായും പറയുന്നുണ്ട് . വിശദാംശങ്ങൾ പുറത്തുപോയാൽ താനടക്കമുള്ളവരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) അറസ്റ്റ് െചയ്തേക്കുമെന്ന ആശങ്കയും ദിശ അറിയിച്ചിരുന്നു. പിന്നാലെ ഗ്രേറ്റ ട്വീറ്റ് പിൻവലിച്ചു. ചില മാറ്റങ്ങൾ വരുത്തി അൽപസമയത്തിനു ശേഷം വീണ്ടും പങ്കുവയ്ക്കുകയും ചെയ്തെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ദിശയെ അവിടെ കോടതിയിൽ ഹാജരാക്കാതിരുന്നതും ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ദിശ ആവശ്യപ്പെട്ട അഭിഭാഷകനെ ലഭ്യമാക്കാതിരുന്നതും ഗുരുതര പ്രശ്നങ്ങളാണെന്നു ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൽ കുറ്റപ്പെടുത്തി. 19ന് അകം മറുപടി നൽകാനും കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ആവശ്യപ്പെട്ടാണു കമ്മിഷൻ പൊലീസിനു നോട്ടിസ് നൽകിയിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ചായിരുന്നു അറസ്റ്റെന്നു പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ ആവർത്തിച്ചു. ദിശയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും പൊലീസ് ആസ്ഥാനത്തേക്കു പ്രകടനം നടത്തി. തള്ളിക്കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതു സംഘർഷത്തിൽ കലാശിച്ചു.
https://www.facebook.com/Malayalivartha























