ബിസിനസ്കാരന്റെ വീട്ടിൽ വ്യാജ റെയ്ഡ്; ആറുലക്ഷം രൂപ തട്ടി എടുത്ത ഇ.ഡി ഉദ്യോഗസ്ഥന് അറസ്റ്റില്‍

ബംഗളൂരുവില ബിസിനസ്കാരന്റെ വീട്ടിൽ വ്യാജ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥന് അറസ്റ്റില്‍. ആറുലക്ഷം രൂപ തട്ടി എടുത്തതിൽ ബിസിനസ്കാരൻ നൽകിയ പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെയും സഹായിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മള്‍ട്ടി ടാസ്ക്കിങ് സ്റ്റാഫായ ഡി. ചന്നകേശവലു, സഹായി വീരേഷ് എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.
ഹോട്ടല്‍ നടത്തിപ്പുകാരനായ ബംഗളൂരു സ്വദേശിയില്‍നിന്നാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഹോട്ടലിെന്റ പേരില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഉടമയുടെ വീട്ടില്‍ റെയ്ഡ് നടത്തണമെന്നും ചന്നകേശവലു പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാളും സഹായിയും രണ്ടുകോടി രൂപ നല്കിയാല് കേസുകള്‍ ഒഴിവാക്കിത്തരാമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പക്ഷെ, ഇത്രയും തുക തെന്റ പക്കലില്ലെന്ന് അറിയിച്ച ബിസിനസുകാരന് തല്ക്കാലം ആറുലക്ഷം രൂപ നൽകിയിരുന്നു. ബാക്കി തുക ഹോട്ടലില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ ബിസിനസുകാരന് സി.ബി.ഐ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പണം വാങ്ങാന്‍ ചന്നകേശവലുവും സഹായിയും എത്തിയതോടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























