പാൻമസാല കടം നൽകിയില്ല; കടയുടമയെ വെടിവെച്ച് കൊലപ്പെടുത്തി

ബിഹാറിലെ ത്രിവേണിഗഞ്ചില്‍ പാൻമസാല കടം നൽകാത്തതിനെ തുടർന്ന് കടയുടമയെ വെടിവെച്ച് കൊലപ്പെടുത്തി. വ്യാപാരസ്ഥാപനം നടത്തുന്ന മിഥിലേഷിനെയാണ് തർക്കത്തിനൊടുവിൽ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. സ്ഥലത്തെ ഗുണ്ടാ തലവനായ അജിത്‌കുമാറാണ് കൊലപാതകിയെന്ന് പോലീസ് വെളിപ്പെടുത്തി. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു
ഞായറാഴ്ച രാത്രി മിഥിലേഷിന്റെ പിതാവ് കടയില്‍നില്‍ക്കുന്ന സമയത്ത് അജിത്‌കുമാര്‍ പാന്‍മസാല വാങ്ങാനെത്തിയത്. സാധനം കടമായി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 20 രൂപയുടെ പാന്‍മസാല കടം നല്‍കാനാവില്ലെന്ന് മിഥിലേഷിന്റെ പിതാവ് തീര്‍ത്തു പറയുകയുണ്ടായി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അജിത് തിരികെ മടങ്ങുകയും ചെയ്തു.
എന്നാൽ, അടുത്ത ദിവസം അജിത് കുമാർ തന്റെ കൂട്ടാളികളുമാണ് കടയിലേക്ക് എത്തിയത്. ഈ സമയം മിഥിലേഷാണ് കടയിലുണ്ടായിരുന്നത്. തുടര്‍ന്ന് മിഥിലേഷുമായി തര്‍ക്കമുണ്ടാവുകയും കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു . തുടര്‍ന്ന് പ്രതികള്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha























