' വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാകും'; ഈ വര്‍ഷം തന്നെ കൊറോണ വാക്‌സിന്‍ പൊതുവിപണിയിലെത്തുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുപ്ത

ഈ വര്‍ഷം തന്നെ കൊറോണ വാക്‌സിന്‍ പൊതുവിപണിയിലെത്തുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുപ്ത. ഈ വര്‍ഷം അവസാനമോ അതിന് മുന്‍പോ തന്നെ വാക്‌സിന്‍ എല്ലായിടത്തും ലഭ്യമാകും. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പൂര്‍ണമായി നല്‍കിയ ശേഷമാകും വാക്‌സിന്‍ പൊതുവിപണിയിലെത്തുക. ഉത്പ്പാദനവും വിതരണവും സമാനമായ രീതിയിലെത്തിയാല്‍ മാത്രമേ വാക്‌സിന്‍ പൊതുവിപണിയിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ. ഇതെല്ലാം തന്നെ ഈ വര്‍ഷം തന്നെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 1,91,373 സെഷനുകളിലായി 89,99,230 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 61,50,922 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ഡോസും 2,76,377 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 25,71,931 മുന്നണി പോരാളികളാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























