ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്കി രാഹുല്‍ ഗാന്ധി, നിലവിലുള്ള വകുപ്പ് എന്ത് ചെയ്യുമെന്ന് ബി ജെ പി

ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്കിയ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തിന് പിന്നാലെ വലിയ പരിഹാസമാണ് നാനാഭാഗത്ത് നിന്നും എത്തുന്നത്. പുതുച്ചേരിയില്‍ നടന്ന പൊതു പരിപാടിയിലാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വാഗ്ദാനം നല്കിയത്. കടലിലെ കര്‍ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് എന്തു കൊണ്ട് പ്രത്യേക വകുപ്പില്ലെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍ 2019 ല്‍ രൂപീകരിച്ച ഫിഷറീസ് വകുപ്പ് എന്തു ചെയ്യുമെന്നാണ് പരിഹാസവുമായി എത്തുന്നവര്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രി തന്നെ ഇതിന് മറുപടിയുമായി എത്തിയതോടെയാണ് സംഭവം ട്വിറ്ററില്‍ വൈറലാവുന്നത്.
ഇറ്റാലിയനിലാണ് ഫിഷറീസ് മന്ത്രി കൂടിയായ ഗിരിരാജ് സിംഗ് രാഹുലിന്റെ വാഗ്ദാനത്തിന് മറുപടി നല്കിയത്. ഇറ്റലിയില്‍ ഫിഷറീസ് വകുപ്പില്ലെന്നും വനം-കൃഷി വകുപ്പുകള്‍ക്ക് കീഴിലാണ് ഇതെന്നും സൂചിപ്പിച്ചായിരുന്നു കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്. ഇറ്റാലിയന്‍ മന്ത്രിസഭയുടെ വെബ്‌സൈറ്റ് ലിങ്കും ട്വീറ്റിനോടൊപ്പം ഗിരിരാജ് സിംഗ് പോസ്റ്റ് ചെയ്തിരുന്നു. ഗിരിരാജ് സിംഗിന് പിറകെ നിരവധി പേരാണ് രാഹുലിന് എതിരെ പരിഹാസം നിറഞ്ഞ ട്വീറ്റുകളുമായി സജീവമാകുന്നത്. രാഹുലിനോട് വായിക്കാന്‍ ആവശ്യപ്പെട്ടും, മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുമാണ് ട്വീറ്റുകള്‍ പ്രത്യക്ഷമാവുന്നത്.
https://www.facebook.com/Malayalivartha























