പണം വീട്ടില്‍ സൂക്ഷിച്ചാല്‍ ഇങ്ങനെയും ഉണ്ട് ദോഷം...

തന്റെ സമ്പാദ്യം മുഴുവന്‍ വീട്ടിലൊരു ട്രങ്ക് പെട്ടിയില്‍ സൂക്ഷിച്ച ബിസിസനസ്സുകാരന് കിട്ടിയത് മുട്ടന്‍ പണി. ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ മൈലവാരം സ്വദേശി ബിജ്‌ലി ജമലയ്യ എന്ന ബിസിനസുകാരനാണ് തന്റെ മുഴുവന്‍ സമ്ബാദ്യവും നശിച്ചുപോകുന്നത് നിരാശയോടെ നോക്കി നില്‍ക്കേണ്ടി വന്നത്. ബിജ്‌ലി ജമലയ്യ തന്റെ സമ്ബാദ്യം ബാങ്കില്‍ നിക്ഷേപിക്കാതെ ഒരു ട്രങ്ക് പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു. 500ന്റെയും 200ന്റയും 50ന്റെയും ഉള്‍പ്പെടെ നോട്ടുകളായി ഏകദേശം അഞ്ച് ലക്ഷം രൂപയോളമാണ് പെട്ടിയില്‍ സൂക്ഷിച്ചത്. ശേഖരിച്ച തന്റെ സമ്ബാദ്യം ഏറെ പ്രതീക്ഷയോടെ നോക്കാനായി പെട്ടി തുറന്ന ബിജ്‌ലി ജമലയ്യ ആ കാഴ്ച കണ്ട് തകര്‍ന്നു പോയി.
നോട്ടുകളെല്ലാം ദ്വാരം വീണ് നശിച്ചു പോയിരിക്കുന്നു. പെട്ടിക്കുള്ളില്‍ ചിതല്‍ കടക്കുകയും നോട്ടുകളെല്ലാം ചിതലരിക്കുകയും ചെയ്തു . ശേഷം ജമലയ്യ തന്റെ ചിതലരിച്ച നോട്ടുകള്‍ എടുത്ത് റോഡില്‍ കളിച്ചുകൊണ്ടിരുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് വിതരണം ചെയ്തു. കുട്ടികളെല്ലാവരും ഒരുപാട് പണം കൈയില്‍ വെച്ചിരിക്കുന്ന വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണത്തിന്റെ ഉറവിടവും മറ്റു വിവരങ്ങളും പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha























