രാഹുല്‍ ഗാന്ധിയോട് പരാതിപ്പെട്ട് മത്സ്യത്തൊഴിലാളി, പരിഭാഷയില്‍ അത് പ്രശംസയായിരുന്നുവെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയോട് പരാതിപ്പെട്ട മത്സ്യത്തൊഴിലാളിയുടെ പരാതിയെ പ്രശംസയായി പരിഭാഷപ്പെടുത്തി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഇടയിലാണ് സംഭവം. രാഹുല്‍ ഗാന്ധിയുടെ അഭിസംബോധനക്ക് ശേഷം മത്സ്യത്തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതിനിടയില്‍ ചുഴലിക്കാറ്റിന് ശേഷം മുഖ്യമന്ത്രി ഒരു തവണ പോലും ഇവിടെ വന്നില്ലെന്നായിരുന്നു പ്രദേശവാസിയായ സ്ത്രി രാഹുലിനോട് പരാതി ഉന്നയിച്ചത്. എന്നാല്‍ തമിഴ് അറിയാത്ത രാഹുലിന് മുഖ്യമന്ത്രി നല്കിയ മറുപടി ചുഴലിക്കാറ്റിന് ശേഷം താന്‍ പ്രദേശം സന്ദര്‍ശിച്ചതിനും സഹായങ്ങള്‍ നല്കിയതിനും അവര്‍ അഭിനന്ദിക്കുകയായിരുന്നു എന്നാണ് വി നാരായണ സ്വാമി നല്കിയ മറുപടി. സംഭവത്തില്‍ രാഹുല്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























