ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ വനത്തിനുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി.... മറ്റൊരു പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മൂന്ന് പേരെയും കൈയും കാലും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്

ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ വനത്തിനുള്ളില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് പേരെയും കൈയും കാലും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.കന്നുകാലികള്‍ക്ക് പുല്ല് തേടി പോയ പെണ്‍കുട്ടികളെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി.
അപ്പോഴാണ്കെട്ടിയിട്ട നിലയില്‍ മൂന്ന് പേരെയും കണ്ടെത്തിയതെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അസോഹ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ലക്നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്ന് ഉന്നാവോ പോലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























