എനിക്ക് നഷ്ടപ്പെട്ടത് എന്റെ പിതാവിനെയാണ്; എന്നെ വളരെ വേദനിപ്പിച്ച സംഭവമായിരുന്നു അത്; ഒരാളുടെ ഹൃദയം വിച്ഛേദിക്കുന്നതിന് സമാനമാണത്;പക്ഷേ, ആരോടും എനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല; വികാരാധീനനായി രാഹുല്‍ ഗാന്ധി

1991 മേയ് 21-നായിരുന്നു ചെന്നൈക്കടുത്ത ശ്രീപെരുമ്ബത്തൂരില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. അതിൽ ശിക്ഷിക്കപ്പെട്ടവർ ഇപ്പോഴും തടവിൽ കഴിയുകയാണ്. എന്നാൽ തന്റെ പിതാവ് രാജീവ് ഗാന്ധിയെ വധിച്ചവരോട് വെറുപ്പോ പ്രതികാരമോ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച പുതുച്ചേരി ഭാരതിദാസന്‍ സര്‍ക്കാര്‍ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികളുമായി സംവദിക്കവേയാണ് രാഹുല്‍ വികാരാധീനനായത്. താങ്കളുടെ പിതാവിനെ എല്‍.ടി.ടി.ഇ. ചാവേറുകള്‍ കൊന്നു. എന്താണ് ഇപ്പോള്‍ താങ്കളുടെ വികാരം – ഇതായിരുന്നു ഒരു വിദ്യാര്‍ഥിനിയുടെ ചോദ്യം. 1991-ല്‍ പിതാവ് കൊല്ലപ്പെട്ടത് മനസ്സില്‍ ആഴത്തില്‍ വേദനിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
''എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്ക് നഷ്ടപ്പെട്ടത് എന്റെ പിതാവിനെയാണ്. എന്നെ വളരെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഒരാളുടെ ഹൃദയം വിച്ഛേദിക്കുന്നതിന് സമാനമാണത്. പക്ഷേ, ആരോടും എനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല. പിതാവിനെ കൊന്നവരോട് ഞാന്‍ ക്ഷമിക്കുന്നു''- രാഹുല്‍ വികാരാധീനനായി പറഞ്ഞു. ''അക്രമത്തിലൂടെ ആരില്‍നിന്നും ഒന്നും കവര്‍ന്നെടുക്കാനാവില്ല. എന്റെ പിതാവ് എന്നില്‍ ജീവിച്ചിരിക്കുന്നു. എന്റെ പിതാവ് എന്നിലൂടെ സംസാരിക്കുന്നു''- അദ്ദേഹം പറഞ്ഞു. അതെ സമയം രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കുന്നതിനെ മിക്ക പാര്‍ട്ടികളും പിന്തുണച്ചിരുന്നെങ്കിലും തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അനുകൂലിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha























