ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മൂന്ന് ദളിത് പെണ്‍കുട്ടികളെ വയലില്‍ നിന്ന് കണ്ടെത്തി... രണ്ടുപേർ മരിച്ചു, ഒരാളുടെ നില അതീവ ഗുരുതരം...

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നിന്ന് ദുരന്തകഥകൾ നിരന്തരം സംഭവിക്കുമ്പോൾ ജനങ്ങൾ പരിഭ്രാന്തിയോടു കൂടിയാണ് ഈ സാഹചര്യത്തെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ രണ്ട് ദളിത് പെണ്‍കുട്ടികളെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൂടെയുണ്ടായിരുന്ന സഹോദരിയായ മൂന്നാമത്തെ പെണ്‍കുട്ടിയെ ഗുരുരാവസ്ഥയിലും കണ്ടെത്തി.
സമീപത്തെ വയലില്‍ നിന്നാണ് മൂന്നു പെണ്‍കുട്ടികളെയും കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ ഏറെ മുറിവുകളുമുണ്ടായിരുന്നു. വിഷബാധയാണ് രണ്ട് പെണ്‍കുട്ടികളുടെ മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.
ആരോഗ്യനില ഗുരുതരമായ മൂന്നാമത്തെ പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കയ്യും കാലും കെട്ടിയിട്ട നിലയിലാണ് 13, 16, 17 വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെയും കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാനായി വയലില്‍ പോയതായിരുന്നു പെണ്‍കുട്ടികള്‍.
ഏറനേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കെട്ടിയിട്ട നിലയില്‍ മൂന്നുപേരെയും കണ്ടെത്തിയതെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ വയലില്‍ വെച്ച് പെണ്‍കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടതാണെന്ന് സംശയം ഉയരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഉന്നാവോയിലെ ബാബുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ജില്ലാ ആശുപത്രിയിലെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഒരു ഐജിയും ഡിഐജി റാങ്ക് ഉദ്യോഗസ്ഥനും ലക്‌നൗവില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലക്നൗ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിനായി ആറു സംഘങ്ങള്‍ ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളെ വിഷം കൊടുത്ത് കൊന്നതാകാമെന്നാണ് ഇപ്പോൾ പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പെണ്‍കുട്ടികളെ ബോധരഹിതരായ നിലയില്‍ കണ്ടെത്തിയ സ്ഥലം ലഖ്‌നൗ ഐ.ജി., എ.ഡി.ജി. എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. അന്വേഷണത്തിനായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടിയിട്ടുണ്ട്. വ്യക്തിവൈരാഗ്യം സംബന്ധിച്ച് സൂചനകളൊന്നും തന്നെ കുടുംബം ഇതുവരെ ഉന്നയിച്ചിട്ടില്ല.
പ്രഥമദൃഷ്ട്യാ ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് ആധികൃതർ വ്യക്തമാക്കുന്നു. 13 ഉം 16 ഉം വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള മൂന്നാമത്തെ പെണ്‍കുട്ടി കാണ്‍പുറില്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha























