യു.പി.എ സര്‍ക്കാറിന്റെ ദുര്‍ഭരണമാണ് എല്ലാത്തിനും കാരണം ; രാജ്യത്ത് ഇന്ധനവില ഉയരുന്നതിന് വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഇന്ധനവില ഉയരുന്നതിന് വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി.എ സര്‍ക്കാറിന്റെ ദുര്‍ഭരണമാണ് എല്ലാത്തിനും കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . പെട്രോള്‍ വില നൂറ് കടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതിന് കാരണം കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് മോദി കുറ്റപ്പെടുത്തി.
ഊര്‍ജ ഇറക്കുമതി കുറയ്ക്കാന്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ധന വില സാധാരണക്കാരന് ബാധ്യതയാകില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്ത് ചരിത്രത്തിലാദ്യമായി ഇന്ധനവില നൂറുകടന്നത് ചൂണ്ടി പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.ഭാവിയില്‍ ഇന്ത്യ ലോകനേതൃത്വത്തിലേയ്ക്ക് ഉയരുന്നതിന് രാജ്യത്തെ ഐ.ടി. മേഖല അവസരമൊരുക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യത്തെ സാങ്കേതിക വിദഗ്ധരുടെ സേവനം കോവിഡ് 19 മഹാമാരിയുടെ കാലത്ത് വലിയ പ്രചോദനമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























