ഉത്തര്‍പ്രദേശില്‍ ഇന്നലെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്... മനപൂർവ്വം കെട്ടിച്ചമച്ച കേസെന്ന് പോപ്പുലര്‍ ഫ്രണ്ട്...

ഇന്നലെ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തി. പന്തളം സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ കൈവശം സൂക്ഷിച്ചു, വിവിധയിടങ്ങളില്‍ ആക്രണണം നടത്താന്‍ പദ്ധതിയിട്ടു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും ഹിറ്റ് സ്‌ക്വാഡ് തലവനാണ് ഫിറോസെന്നുമാണ് യുപി പൊലീസിന്റെ വാദം. ഇരുവരും ഉത്തര്‍പ്രദേശിലെ പ്രധാനസ്ഥലങ്ങളില്‍ ആക്രമത്തിന് പദ്ധതിയിട്ടിരുന്നതായി യുപി പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.
യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ഇരുവരുടേയും കൈയ്യില്‍ നിന്നും ഡിറ്റണേറ്റര്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി.
ആതേസമയം, യുപി പൊലീസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നത്. സംഘടനാ വിപുലീകരണ ചുമതലയുമായി ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ഇരുവരെയും ഈ മാസം 11നുശേഷം ബന്ധപ്പെടാൻ കഴിയാത്തതിനാൽ പൊലീസിൽ പരാതി നൽകിയതായി വീട്ടുകാര്‍ അറിയിച്ചു.
ദേശീയ സുരക്ഷയുടെ മറവിൽ യു.പി പൊലീസ് കെട്ടിച്ചമച്ച കഥകൾ മെനയുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തന്നു. സംഭവത്തിന്റെ അന്വേഷണ ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് വാദിച്ചു.
https://www.facebook.com/Malayalivartha























