ഗുണ്ടാ സംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നിൽ കാഴ്ച്ചവെച്ചു; വിവാഹശേഷം ഗുണ്ടാ പണി നിർത്തിയ യുവാവിനോട് പ്രതികാരം, സിനിമ കഥകളെ വെല്ലുന്ന കൊലപാതകം

തമിഴ്നാട് കടലൂരിൽ ഗുണ്ടാ സംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിനുമുന്നിൽ കാഴ്ച്ചവെച്ചു. സിനിമയെ വെല്ലുന്ന രീതിയിലെ കഥയും സംഭവുമാണ് ഇതിനുപിന്നിൽ. കൊല്ലപ്പെട്ട ആളുടെ തല വീണ്ടെടുക്കാനുള്ള ശ്രമത്തിനൊടുവിൽ വെടിവെയ്പ്പ് ഉണ്ടാകുകയും അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. കടലൂര്‍ പന്‍റുരുതിയിൽ വീരാങ്കയ്യന്‍ എന്ന ആളെയാണ് ഗുണ്ടാ സംഘം ദാരുണമായി കൊലപ്പെടുത്തിയത്.
പന്റുരുത്തി തിരുപാതിരുപുള്ളിയൂര്‍ എന്ന സ്ഥലത്തുവെച്ച് ഇരുചക്ര വാഹനത്തിലെത്തിയ ഗുണ്ടാസംഘം വീരാങ്കയ്യനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതായിരുന്നു സംഭവത്തിന്റെ തുടക്കം. കൃത്യം നടന്ന സ്ഥലത്ത് പോലീസ് എത്തുബോൾ കൊല്ലപ്പെട്ട ആളുടെ തല ഉണ്ടായിരുന്നില്ല. ശിരസ് വെട്ടിയെടുത്തായിരുന്നുഗുണ്ടാ സംഘം മടങ്ങിയത്. വിവരമറിഞ്ഞ് എസ് പി അഭിനവ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി തിരച്ചില്‍ തുടങ്ങിയെങ്കിലും ശിരസ്സ് കണ്ടെത്താനായില്ല. തുടർന്ന്, പ്രദേശത്തെ ഗുണ്ട ആയിരുന്ന വീരങ്കയ്യയുടെ ശത്രുക്കളെ കേന്ദ്രീകരിചുള്ള തിരച്ചിലില്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തു വീടിനു മുന്നില്‍ കാഴ്ച്ച വച്ച നിലയില്‍ തലകണ്ടെത്തുകയായിരുന്നു.
വീരങ്കയ്യൻ മുൻപ് ഗുണ്ടാ പണിയായിരുന്നു. എന്നാൽ, വിവാഹശേഷം ഗുണ്ടാ പണി നിർത്തി പഴക്കച്ചവടം നടത്തുകയായിരുന്നു. ഇതിനിടയിലായിരുന്നു എതിരാളികളുടെ പ്രതികരണം. 2016 ല്‍ വീരാങ്കയ്യ കൊലപ്പെടുത്തിയ സതീഷ് എന്നയാളുടെ വീട്ടിലായിരുന്നു ശിരസ് കണ്ടെത്തിയത്. ഇതോടെ സതീഷിന്റെ സംഘത്തില്‍ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചായി പോലീസിന്റെ തിരച്ചില്‍. പള്‍റുരുത്തി കുടിമിയാന്‍ കുപ്പമെന്ന സ്ഥലത്തു തിരച്ചില്‍ നടത്തുന്നതിനിടെ ഗുണ്ട സംഘം വടിവാളുമായി പോലീസിനെ ആക്രമിക്കുകയുണ്ടായി.
ആക്രമത്തിനിടയിൽ എസ്. ഐ ക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. എസ്. ഐ ക്കു സാരമായി വെട്ടേറ്റു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ കൃഷ്ണന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. ഇയാളുടെ നേതൃത്വത്തിലാണ് വിരാന്‍ങ്കയെ കൊലപെടുത്തിയതന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























