സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടിയിൽ അവസാനം.... ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയം...

പീഡന ആരോപണത്തില്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടി സുപ്രിംകോടതി അവസാനിപ്പിച്ചു. രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തു. അസം എൻ.ആര്‍.സി വിഷയത്തിൽ എടുത്ത കടുത്ത നിലാപാടാകം ഇതിനു കാരണം ആകാമെന്ന് ഐബി റിപ്പോര്‍ട്ട് കിട്ടിയതായും സമിതി അറിയിച്ചു.
2019ലാണ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗീക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എ. കെ. പട്‌നായിക്കിനെ 2019 ല്‍ ചുമതലപ്പെടുത്തിയിരുന്നു. അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണ റിപ്പോര്‍ട്ടുകൾ സീൽ കവറിൽ സൂക്ഷിക്കാൻ തീരുമാനിച്ച സുപ്രീംകോടതി കേസിലെ തുടര്‍ നടപടികൾ അവസാനിച്ചു. അസം എന്‍.ആര്‍.സി കേസ്, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഗോഗോയി എടുത്ത കടുത്ത നിലപാട് അദ്ദേഹത്തിനെതിരായ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകമെന്ന് ഇന്റലിജന്‍സ് ബ്യുറോ ഡയറക്ടര്‍ അറിയിച്ചതായും ജസ്റ്റിസ് എ.കെ പട്‌നായികിന്റെ അധ്യക്ഷതയിലുള്ള സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമായേക്കാം എന്നാണ് സമിതിയുടെ നിഗമനം.
ലൈംഗീക ആരോപണത്തെ കുറിച്ച് അന്വേഷിച്ച ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി രഞ്ജന്‍ ഗോഗോയ്ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനാല്‍ ആ പരാതിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ തനിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് പട്‌നായിക് സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പടെ തിരിച്ച് എടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ തുടര്‍ അന്വേഷണം ആവശ്യമില്ലെന്ന് ഇന്ന് റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതിയിലെ ഒരു ജീവനക്കാരി ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആരോപണത്തിൽ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഉത്സവ് ബെയിൻസ് നൽകിയ പരാതിയിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു. പരാതി അന്വേഷിച്ച റിട്ട. ജസ്റ്റിസ് എ കെ പട്നായിക് സമിതിയാണ് ഗൂഢാലോചന സാധ്യത തള്ളാതെയുള്ള റിപ്പോര്‍ട്ട് നൽകിയത്.
അന്വേഷണത്തിന് ഉത്തരവിട്ട് ഒരു വര്‍ഷത്തിനും ഒമ്പത് മാസത്തിനും ശേഷമാണ് ഇന്ന് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ഗൊഗോയിക്കെതിരെ യുവതി നൽകിയ പരാതി ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ ആഭ്യന്തര സമിതിയാണ് ആദ്യം അന്വേഷിച്ചത്. രണ്ട് അന്വേഷണ റിപ്പോര്‍ട്ടും പരസ്യപ്പെടുത്തേണ്ടെന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. റിപ്പോര്‍ട്ടുകൾ സീൽകവറിൽ സൂക്ഷിക്കും.
https://www.facebook.com/Malayalivartha























